കഞ്ചാവ് കേസില്‍ പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും, പതിനായിരം രൂപ പിഴയും

കാസര്‍കോട്: കഞ്ചാവ് കേസില്‍ പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും, പതിനായിരം രൂപ പിഴയും ശിക്ഷ. നെല്ലിക്കട്ട
ചെന്നടുക്ക ആരീഫ മന്‍സില്‍ എ കെ.അബ്ദുള്‍ നൗഷാദ് (37) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷ വിധിച്ചത് .പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവും അനുഭവിക്കണം. 2018 ഏപ്രില്‍ 14 ന് ഉച്ചക്ക് രണ്ടര മണിക്ക് കാസര്‍കോട് സി പി സി ആര്‍ ഐ ക്ക് മുന്‍വശം വച്ച് കെഎല്‍ 14 ജെ 9209 നമ്പര്‍ മോട്ടോര്‍ ബൈക്കില്‍ കടത്തുകയായിരുന്ന ഒമ്പതര കിലോ കഞ്ചാവുമായി പ്രതിയെ
കാസര്‍കോട് എസ് ഐ ആയിരുന്ന ഹസൈനാര്‍ കുട്ടിയും സംഘവുമാണ് വാഹനമടക്കം കഞ്ചാവ് പിടികൂടിയത് .തുടര്‍ന്ന് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കാസര്‍കോട് ഇന്‍സ്‌പെക്ടറായിരുന്ന സി എ. അബ്ദുള്‍ റഹിമായിരുന്നു .പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി.ചന്ദ്രമോഹന്‍ ജി ചിത്രകല എന്നിവര്‍ ഹാജരായി.

 

error: Content is protected !!