16 കാരന്‍ കാര്‍ ഓടിച്ചു പിടിയില്‍; ആര്‍ സി ഉടമക്ക് എതിരെ കേസ്

ബേക്കല്‍ : പ്രായപൂര്‍ത്തിയാകാത്ത കുട്ടി കാര്‍ ഓടിച്ചു പോലീസ് പിടിയിലായി. വാഹന പരിശോധനക്കിടെ കഴിഞ്ഞ ദിവസം വൈകിട്ട് 5.30 മണിയോടെ പനയാല്‍ കോട്ടപ്പാറയില്‍ വെച്ചാണ് കെ.എല്‍.60.യു. 206 നമ്പര്‍ കാര്‍ ഓടിച്ചു വന്ന 16 കാരനെ എസ്.ഐ അഖില്‍ സെബാസ്റ്റ്യനും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിക്ക് വാഹനം ഓടിക്കാന്‍ കൊടുത്ത ആര്‍.സി. ഉടമ എം. പ്രജീഷിനെതിരെ പോലീസ് കേസെടുത്തു.

 

error: Content is protected !!