നാട് വികസിച്ചാല്‍ ഗുണം എല്ലാവര്‍ക്കും : തേജസ്വി സൂര്യ

കാസര്‍കോട്: നാട് വികസിച്ചാല്‍ രാഷ്ട്രീയമതജാതി അതീതമായി എല്ലാവിഭാഗം ജനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്ന് യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ പറഞ്ഞു. ബദിയടുക്കയില്‍ നടന്ന റോഡ് ഷോയ്ക്ക് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാത വികസനത്തിന്റ ആദ്യ റീച്ച് നിര്‍മ്മാണം പൂര്‍ത്തിയായതോടെ കാസര്‍ഗോഡ് നിന്നും മംഗലാപുരത്തേക്ക് മുക്കാല്‍ മണിക്കൂര്‍ കൊണ്ട് എത്താന്‍ സാധിക്കുന്നു. ഇതല്ലാതെ മറ്റൊരു വികസനവും ജില്ലയില്‍ ഉണ്ടായിട്ടില്ല.

തിരുവനന്തപുരത്തേ വിജയം ഒരു തുടക്കം മാത്രം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളെ കേരള ജനത തള്ളി കളയും. സ്ത്രീ പുരോഗമനത്തെ കുറിച്ച് സംസാരിക്കുന്ന സംസ്ഥാനത്ത് കാസര്‍കോട് ജില്ലയില്‍ നിന്നും ഒരു വനിതാ പ്രതിനിധി പോലും ഇതുവരെ നിയമസഭയില്‍ എത്തിയിട്ടില്ല എന്ന കുറവ് അശ്വിനിയുടെ വിജയത്തോടെ നികത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബദിയടുക്കയില്‍ നടന്ന എന്‍ഡിഎ കാസര്‍കോട് നിയോജകമണ്ഡലം പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുഷ്മാന്‍ ഭാരത് വയോജന ഇന്‍ഷുറന്‍സ് ജില്ലയില്‍ നടപ്പിലാക്കാന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇടനീര്‍ മഠാധിപതി സ്വാമി ശ്രീ ശ്രീ സച്ചിദാനന്ദഭാരതി സ്വാമിജിയെ കണ്ട് അനുഗ്രഹം വാങ്ങിയായിരുന്നു തേജസ്വി സൂര്യ റോഡ് ഷോയ്ക്കായി ബോളുകട്ടെ മൈതാനിയില്‍ എത്തിയത്.

കനത്ത മഴയെ അവഗണിച്ചും ആയിരങ്ങള്‍ റോഡ് ഷോയില്‍ ആനന്ദ നൃത്തം ചവിട്ടി.

ബിജെപി കാസര്‍കോട് ജില്ലാ അധ്യക്ഷനും നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയുമായ എംഎല്‍ അശ്വിനി, സംസ്ഥാന സമിതി അംഗവും എന്‍ഡിഎ മണ്ഡലം കണ്‍വീനറുമായ രവീശ തന്ത്രി കുണ്ടാര്‍, കോഴിക്കോട് മേഖലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, സംസ്ഥാന സമിതി അംഗം സവിത ടീച്ചര്‍, ബിജെപി ജില്ലാ സെക്രട്ടറിമാരായ പ്രമീള മജല്‍, പുഷ്പ ഗോപാലന്‍, ജില്ലാ ട്രഷറര്‍, വീണ അരുണ്‍ ഷെട്ടി, ബദിയടുക്ക മണ്ഡലം പ്രസിഡന്റ് എം. ഗോപാലകൃഷ്ണന്‍, കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, ബദിയടുക്ക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രവീന്ദ്ര റായി ഗോസാഡ, ശ്രീധര ബെള്ളൂര്‍,
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വിന്‍ കൊല്ലാലയില്‍, ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്.എന്‍. ധനുഷ് തുടങ്ങി നിരവധി പേര്‍ റോഡ് ഷോയില്‍ അണിനിരന്നു

 

error: Content is protected !!