കാഞ്ഞങ്ങാട് : 6.61 ഗ്രാം എം.ഡി എം എ യുമായി യുവാവ് അറസ്റ്റില്‍. അജാനൂര്‍ ഇട്ടമ്മലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് ജമാല്‍ (38) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാതി 11 മണിക്ക് മീനാപ്പീസ് ജംഗ്ഷനില്‍ ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്തു വച്ച് എസ്. ഐ എ . ആര്. ശാര്‍ങ്ങധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിജു, ഡ്രൈവര്‍ രാജേഷും ഒപ്പമുണ്ടായിരുന്നു.
