കള്ളാറിന്റെ മലയോര മണ്ണില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപ്പള്ളിയുടെ ജൈത്രയാത്ര തുടരുന്നു. രാവിലെ തിരഞ്ഞെടുപ്പ് പൊതുയോഗ സ്ഥലമായ കോളിച്ചാലില്‍ തങ്ങളുടെ പ്രിയ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ നേതാക്കളും, പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകളാണ് എത്തിയത്. തുടര്‍ന്ന് നടന്ന പൊതുയോഗം കേരളാ കോണ്‍ഗ്രസ് നേതാവ് ജോസഫ് മുള്ളന്‍മട ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയര്‍മാന്‍ ഇബ്രാഹിം ചെമ്മനാട് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോണ്‍ ജോസഫ്, സി വി ഭാവനന്‍, ജെറ്റോ ജോസഫ്, ഉമേശന്‍ വേളൂര്‍, സാബു, ആര്‍ കെ നാരായണന്‍, കെ രജിത, എ ഹമീദ് ഹാജി, എച്ച് വിഗ്‌നേശ്വര ഭട്ട്, ബി പി പ്രദീപ് കുമാര്‍, കെ ഗോപാലന്‍, സി എം കുഞ്ഞബ്ദുള്ള, പ്രിയ ഷാജി, കൂക്കള്‍ ബാലകൃഷ്ണന്‍, സഖറിയാസ് വടാന, എം എം സൈമണ്‍, എം എം മജീദ്, പി സി തോമസ്, സിജോ അമ്പാട്ട്, മീനാക്ഷി ബാലകൃഷ്ണന്‍, ജിന്‍സി ജയില്‍, ബഷീര്‍ വെളളിക്കോത്ത് എന്നിവര്‍ പ്രസംഗിച്ചു. മാലക്കല്ല്, അടോട്ടുകയ, കള്ളാര്‍ സെക്കന്‍ഡ്, കള്ളാര്‍, പാലങ്കല്ല്, രാജപുരം, പൂടംകല്ല്, എടക്കടവ്, ആടകം, പെരുമ്പള്ളി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കൊട്ടോട്ടിയില്‍ സമാപിച്ചു.സന്തോഷ് വി ചാക്കോ സ്വാഗതം പറഞ്ഞു.
കള്ളാറിന്റെ മണ്ണില്‍ ഓട്ടപ്പള്ളിയുടെ തേരോട്ടം
