വിജയം സുനിശ്ചിതം: അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

ബളാംതോട്: വിജയം സുനിശ്ചിതമായ കാഞ്ഞങ്ങാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലിന് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ലഭിക്കുന്നത് ഊഷ്മളമായ സ്വീകരണം. കടുത്ത വേനല്‍ച്ചൂടിനെ അവഗണിച്ചും സ്ഥാനാര്‍ഥിയെ വരവേല്‍ക്കാന്‍ വലിയ ജനക്കൂട്ടമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ കാത്തുനിന്നത്. ജൈവ പച്ചക്കറികളും വിവിധയിനം പഴങ്ങളും പൂച്ചെണ്ടുകളും നല്‍കി രക്തഹാരമണിയിച്ച് എല്ലായിടത്തും സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. ഇന്നലെ രാവിലെ കല്ലപ്പിള്ളിയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് പെരിയാരം, പട്ടുവം, ബാപ്പുംക്കയം, ബളാംതോട്, കുറുഞ്ഞി, പുലിക്കടവ്, പാടി, പ്രാന്തര്‍ക്കാവ്, കോളിച്ചാല്‍ , മാലക്കല്ല്, കപ്പള്ളി, കള്ളാര്‍, രാജപുരം, പൂടംകല്ല്, കൊട്ടോടി എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം രാത്രി വൈകി കുടുംബൂരില്‍ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, എം വി കൃഷ്ണന്‍, പി ജി മോഹന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എം കുമാരന്‍ മുന്‍ എംഎല്‍എ, പി ഭാര്‍ഗവി, സാബു അബ്രഹാം, വിവി രമേശന്‍, ഒക്ലാവ് കൃഷ്ണന്‍, എം രാഘവന്‍, പി പി രാജു, യു കെ ജയപ്രകാശ്, പി ടി നന്ദകുമാര്‍, എന്‍ പുഷ്പരാജന്‍, എം സി മാധവന്‍, പ്രസന്ന പ്രസാദ്, സുനില്‍ മാടക്കല്‍, കെ കെ സോയ, രത്‌നാകരന്‍ നമ്പ്യാര്‍, ദിലീപ് മാസ്റ്റര്‍, പി തമ്പാന്‍, പി കെ രാമചന്ദ്രന്‍, രാഘവന്‍ കപ്പള്ളി, ജോഷി ജോര്‍ജ്, കെ കെ സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!