നീലേശ്വരം: പാലക്കാട്ട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ചുള്ള പൂരം പൂവിടല്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. നാളെ വടക്കേക്കാവ് നാഗത്തിങ്കല്‍ തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രം മേല്‍ശാന്തിയുടെ കാര്‍മികത്വത്തില്‍ ആയില്യ പൂജയും, ശേഷം മീനം 15 അടിയന്തിരവും, രാത്രിയില്‍ പൂരക്കളിയും തുടര്‍ന്ന് കൊട്ടുമ്പുറത്തേക്ക് എഴുന്നള്ളത്തും നടക്കും. .30 ന് രാത്രി 08.00 മണിക്ക് പൂരക്കളിയും തുടര്‍ന്ന് ഉല്‍സവ എഴുന്നള്ളത്തും നടക്കും. 31 ന് പൂരംകുളിപ്പിക്കല്‍ ചടങ്ങുകള്‍ രാവിലെ 10 നും ഉച്ചക്ക് ശേഷം പൂരക്കളിയും വൈകിട്ട് 4ന് മണിക്ക് ഉല്‍സവം എഴുന്നള്ളത്തും, 5ന് മഞ്ഞള്‍ കുരുമുളക് പ്രസാദം പാറ്റുന്ന പ്രധാന ചടങ്ങും നടക്കും.
