ബേക്കല്‍ സബ് ജില്ല ശാസ്‌ത്രോത്സവം : ജിഎച്ച്എസ്എസ് പെരിയ ഓവറോള്‍ ചാമ്പ്യന്മാരായി.

കാഞ്ഞങ്ങാട് : അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു വന്ന ബേക്കല്‍ സബ് ജില്ല ശാസ്‌ത്രോത്സവം സമാപിച്ചു. 924 പോയിന്റ് നേടിയ ജിഎച്ച്എസ്എസ് പെരിയ ഓവറോള്‍ ചാമ്പ്യന്മാരായി. 858 പോയിന്റ് നേടിയ ജിഎച്ച്എസ്എസ് പാക്കം ആണ് റണ്ണറപ്പ്. 756 പോയിന്റ് നേടിയ ജിഎച്ച്എസ്എസ് ഉദുമ സെക്കന്‍ഡ് റണ്ണറപ്പായി. സമാപന സമ്മേളനം കാഞ്ഞങ്ങാട് അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് കെ. സുജാത മുഖ്യാതിഥിയായി. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ സി.കുഞ്ഞാമിന, വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷന്‍ എം.വി. രാഘവന്‍, വാര്‍ഡ് മെമ്പര്‍മാരായ ഖാലിദ് അറബിക്കാടത്ത്, അഹമ്മദ് നദീര്‍, സുമിത, അപര്‍ണ, ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ എം.ബി.എം. അഷ്‌റഫ്, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ അഹമ്മദ് കര്‍മ്മാണി, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ഹാജി, ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ വി.അബ്ദുള്‍ റഹ്‌മാന്‍, ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പാലക്കി, പിടിഎ പ്രസിഡന്റ് കെ.കാസിം, മദര്‍ പിടിഎ പ്രസിഡന്റ് ആയിഷ ഫര്‍സാന, വിവിധ ക്ലബ്ബ് സെക്രട്ടറിമാരായ എം.വി.സജിത്ത്, ടി.ധന്യ, മനോജ്, ദിപിന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം.ഹമീദ് ഹാജി സ്വാഗതവും, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ പി.വി. സരിത നന്ദിയും പറഞ്ഞു.

 

error: Content is protected !!