അടോട്ട് പുതിയപുര തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട്: ലോഗോ പ്രകാശനവും നടന്നു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാനം പുതിയപുര തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം ഏപ്രില്‍ 5,6, 7, 8 തീയതികളിലായി നടക്കും. മഹോത്സവത്തിന്റെ പ്രചരണാര്‍ത്ഥമുള്ള നവമാധ്യമങ്ങളുടെ ലോഞ്ചിങ്ങും ലോഗോ പ്രകാശനവും ദേവസ്ഥാനത്ത് വച്ച് നടന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം. വി. അനില്‍കുമാര്‍ നവമാധ്യമങ്ങളുടെ ലോഞ്ചിങ്ങും ലോഗോ പ്രകാശന കര്‍മ്മവും നിര്‍വഹിച്ചു. ഈ ആധുനിക കാലത്ത് നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണം എക്കാലത്തും ഓര്‍മിക്ക തക്കതാണെന്നും ലോകമുള്ള കാലത്തോളം അത് നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തെയ്യംകെട്ട് ഉത്സവങ്ങള്‍ ജാതി,മത, രാഷ്ട്രീയ സങ്കുചിത താല്‍പര്യങ്ങളെ അകറ്റി മനുഷ്യന്‍ ഒന്നാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതിന് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാജന്‍മടത്തിനാട്ട് അധ്യക്ഷത വഹിച്ചു. പ്രമുഖ ചരിത്രകാരന്‍ ഡോ. സി. ബാലന്‍ ലോഗോ ഏറ്റുവാങ്ങി. ആശു കാഞ്ഞങ്ങാടാണ് ലോഗോ രൂപകല്പന ചെയ്തത്. തെയ്യംകെട്ട് മഹോത്സവ കമ്മിറ്റി കോഡിനേറ്റര്‍ എം. വി.നാരായണന്‍ പുല്ലൂര്‍ , പി. രാഘവന്‍ പള്ളത്തിങ്കാല്‍, അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീവിദ്യ, എം.വി. നാരായണന്‍ കൊളവയല്‍, അടോട്ട് മൂത്തേടത്ത് കുതിര് പഴയദേവസ്ഥാനം പ്രസിഡന്റ് ടി. ഹരിഹരന്‍, എം. പൊക്‌ളന്‍, എ.വി. സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. നവമാധ്യമ കമ്മിറ്റി ചെയര്‍മാന്‍ വി. പി.മനോജ് സ്വാഗതവും കണ്‍വീനര്‍ എം. വി.അനൂപ് നന്ദിയും പറഞ്ഞു.

 

error: Content is protected !!