കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌ക്കൂള്‍ 64ാം വാഷികാഘോഷം നാളെ

കരിന്തളം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ അക്ഷര വെളിച്ചവും ചിറ്റാരിക്കാല്‍ സബ് ജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന യുപി സ്‌കൂളുമായ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂളിന്റെ 64ാം വാര്‍ഷികാഘോഷവും പ്രീപ്രൈമറി ഫെസ്റ്റും നാളെ (മാര്‍ച്ച് 28 ) വൈകുന്നേരം 5 മണി മുതല്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും.വൈകുന്നേരം 5 മണിക്ക് സ്‌നേഹവിരുന്ന്, അഞ്ച് മണിക്ക് തന്നെ സ്‌ക്കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന മെഗാ കൈകൊട്ടിക്കളി, 5.15 ന് പ്രശസ്ത നാടന്‍പാട്ട് കലാകാരനും ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ സുഭാഷ് അറുകരയുടെ നാടന്‍ കലാസന്ധ്യ, തുടര്‍ന്ന് ആറുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംഘാടക സമിതി ചെയര്‍മാന്‍ വാസു കരിന്തളത്തിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മികച്ച വില്ലേജ് ഒഫിസറായി തിരഞ്ഞെടുത്ത കരിന്തളം വില്ലേജ് ഓഫീസര്‍ കെ രാധിക ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള ആദരവും . രാത്രി 7 മണിക്ക് പ്രീ പ്രൈമറി ഫെസ്റ്റ്. 8 മണി മുതല്‍ സ്‌ക്കൂള്‍ വിദ്യാത്ഥികളുടെ കലാവിരുന്നും അരങ്ങേറും.

 

error: Content is protected !!