പെരിയ: മാസങ്ങളോളമായി അണഞ്ഞ് കിടക്കുന്ന പെരിയ ടൗണിലെ ഉയരവിളക്ക് പ്രവര്‍ത്തന യോഗ്യമാക്കണമെന്നും ദേശീയപാത വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട് പെരിയ ടൗണില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ പെരിയ ഒടയംചാല്‍ റോഡിന് ഓവുചാല്‍ നിര്‍മ്മിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും പെരിയയില്‍ മന്ദഗതിയില്‍ നടക്കുന്ന സര്‍വീസ് റോഡിന്റെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പെരിയ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരിഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ നാരായണന് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര,ജില്ലാ സെക്രട്ടറി കുഞ്ഞിരാമന് ആകാശ്, ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.പി. അബ്ദുള്‍ സത്താര്‍, കെ.വി. ബാലകൃഷ്ണന്, സിമന്റ് ഡിലേര്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് അബ്ദുള്ളാ ഷാഫി, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍. സുരേഷ്കുമാര്‍, വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് ബേബി മധു എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ജോ.സെക്രട്ടറി എം.വി.ബാബു അനുശോചനവും വൈസ്പ്രസിഡന്റ് രാജന് മാരുതി പൊതുയോഗ പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി 202426 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം.വി.സുഗത കുമാര്‍ വരവ് ചെലവ് കണക്കും അവതിപ്പിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ.രമേശ് കുമാര്‍ സ്വാഗതവും ജോ: സെക്രട്ടറി എം. ടി. കലാധരന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഇ.നാരായണന് (പ്രസി ),കെ.രമേശ് കുമാര്‍ (സെക്രട്ടറി ), എം.വി. സുഗത കുമാര്‍ (ട്രഷറര്‍ ) ജില്ലാ കൗണ്‍സില്‍ അംഗങ്ങളായി
കുഞ്ഞിരാമന് ആകാശ്, കെ. പി.അബ്ദുള്‍സത്താര്‍ എന്നിവരേയും 20 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്ത് സത്യപ്രതിജ്ഞ ചെയ്തു
