നീലേശ്വരം: മണ്ണെണ്ണ അകത്ത് ചെന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ബങ്കളം കുരുടില്‍ മണിമുണ്ട തൊട്ടിയിലെ ഉണ്ടച്ചി (93) ആണ് മരിച്ചത്. ഈ മാസം 10ന് വൈകീട്ടാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഉണ്ടച്ചി
അബദ്ധത്തില്‍ എടുത്ത് കുടിക്കുകയായിരുന്നു.ചികില്‍സക്കിടെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയാണ് മരണം. നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ഭര്‍ത്താവ് പരേതനായ അമ്പാടി. മക്കള്‍: ബാലന്‍, സുധാകരന്‍(ഡ്രൈവര്‍), ജാനകി , രമ. മരുമക്കള്‍: കൗസല്യ (കയ്യൂര്‍ ), ശൈലജ (മലപ്പച്ചേരി) , കുഞ്ഞമ്പു (കാഞ്ഞങ്ങാട്), രാമചന്ദ്രന്‍ ( പൂത്ത ക്കാല്‍ ) സഹോദരങ്ങള്‍: പരേതരായ പൊക്കന്‍, കുഞ്ഞികണ്ണന്‍, മാധവി.
