അമ്പലത്തറ : അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ ഇരിയ പൂണൂര്‍ എന്ന സ്ഥലത്ത് നാരായണന് എന്നവരുടെ പറമ്പില്‍ ഏതോ സാമൂഹ്യ ദ്രോഹികള്‍ കക്കൂസ് മാലിന്യം തള്ളിയ പരാതിയില്‍ സമയോചിതമായി അമ്പലത്തറ പോലീസ് അന്വേഷണം നടത്തി പ്രതിയെയും വാഹനത്തെയും കണ്ടെത്തി ആവശ്യമായ നിയമ നടപടി സ്വീകരിച്ചു. ഇരിയ പൂണൂരിലേ നാരായണന്റെ പറമ്പിലാണ് അര്‍ദ്ധ രാത്രി ഏതോ ഒരു വാഹനം കക്കൂസ് മാലിന്യം തള്ളിയത് . തുടര്‍ന്ന് കിണറിലെ വെള്ളത്തില്‍ കക്കൂസ് മാലിന്യം കലര്‍ന്ന് വെള്ളം ഉപയോഗ ശൂന്യമായിട്ടുള്ളതുമായി. സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഷാജു സി യുടെ നിര്‍ദേശ പ്രകാരം സ്റ്റേഷന് പിആര്‍ഒ വിനോദ് കോടോത്തും സംഘവും അന്വേഷിച്ച് സ്ഥലത്തുള്ള സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ചതില്‍ കെ എല്‍ 64 ഡി 9031 എന്ന നമ്പര്‍ ഉള്ള ടാങ്കര്‍ ലോറിയിലാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയിട്ടുള്ളത് എന്ന് വ്യക്തമായിട്ടുള്ളത് . മഞ്ചേശ്വരം ഏ വണ്‍ ടാങ്കേഴ്സ് എന്ന സ്ഥാപനത്തിലെ ഉടമസ്ഥനെ വിളിച്ചുവരുത്തി വാഹനം സഹിതം പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറിയിട്ടുള്ളത് പഞ്ചായത്ത് 50000 രൂപ കൊടുക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുള്ളത് പരാതിക്കാരനെ മതിയായ നഷ്ടപരിഹാരം നല്കിയിട്ടുള്ളതും കിണര്‍ വൃത്തിയാക്കി നല്‍കാമെന്ന് എതിര്‍കക്ഷികള്‍ ഉറപ്പുനല്കിയിട്ടുള്ളതുമാണ്.
