കരിന്തളം: കാലിച്ചാമരം സിനിഷ് ക്രഷറിലെ ജീവനക്കാരായ സി.പുഷ്പ്പന്‍.കെ.അനു എന്നിവരെ അന്യായമായി പിരിച്ചു വിട്ട മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന അനിശ്ചിത കാല സമരം പതിനാലാം നാള്‍ പിന്നിട്ടു. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി ഐ ടി യു നീലേശ്വരം ഏരിയാ ക്കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രകടന നടത്തി. സമരം സി പി ഐ (എം) നീലേശ്വരം ഏരിയാ സെക്രറി എം.രാജന്‍ഉല്‍ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.കൃഷ്ണന്‍ അധ്യക്ഷനായി. പി.കുഞ്ഞമ്പു, വി ദാമോദര, സി.വി. അനിഷ്, എ.രവി സംസാരിച്ചു. പി.വിജയന്‍ സ്വാഗതം പറഞ്ഞു.
