കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ പ്രത്യേക ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു

കാസര്‍കോട്: തലയിലെയും കഴുത്തിലെയും അര്‍ബുദബാധിതര്‍ക്ക് സമഗ്രമായ വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിനായി കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ അത്യാധുനിക ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പ്രത്യേക വിഭാഗത്തിന്റെ ഉദ്ഘാടനം ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ഡോ. ഷോണ്‍ .ടി. ജോസഫ് നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുധീര്‍ ബാസുരി, സി.എം.എസ് ആന്റ് ക്രിറ്റിക്കല്‍ കെയര്‍ മേധാവി ഡോ. സാജിദ് സലാഹുദ്ദീന്‍, സര്‍ജിക്കല്‍ ഓങ്കോളജി അസ്സോസിയേറ്റ് കണ്‍സല്‍ട്ടന്റ് ഡോ. അരവിന്ദ് .എന്‍, ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി അസ്സോസിയേറ്റ് കണ്‍സല്‍ട്ടന്റ് ഡോ.സൗരഭ് പദ്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാന്‍സര്‍ പരിചരണ രംഗത്തെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളും അന്താരാഷ്ട്ര നിലവാരമുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമാണ് ആശുപത്രി അധികൃതര്‍ സജ്ജീകരിച്ചിരിക്കുന്നത്. രോഗനിര്‍ണയം മുതല്‍ പുനരധിവാസം വരെയുള്ള എല്ലാ ഘട്ടങ്ങളും ഉള്‍പ്പെടുന്ന സമഗ്രമായ വിദഗ്ധ പരിചരണമാണ് പുതുതായി ആരംഭിച്ച ഓങ്കോളജി വിഭാഗത്തില്‍ ലഭിക്കുക. ഇതോടെ സങ്കീര്‍ണ്ണമായ ക്യാന്‍സര്‍ ചികിത്സകള്‍ക്കായി രോഗികള്‍ക്ക് മറ്റ് ജില്ലകളെയോ അയല്‍ സംസ്ഥാനങ്ങളെയോ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് പൂര്‍ണ്ണ പരിഹാരമാകും.

വായിലെയും സ്വനപേടകത്തിലെയും അര്‍ബുദം, തൈറോയ്ഡ്, ഉമിനീര്‍ ഗ്രന്ഥികളിലെ (പരോട്ടിഡ്) മുഴകള്‍ എന്നിവയ്ക്കുള്ള സങ്കീര്‍ണ്ണ ശസ്ത്രക്രിയകളും ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി വിഭാഗത്തില്‍ ലഭ്യമാണ്. കൂടാതെ രോഗബാധിത ഭാഗങ്ങള്‍ നീക്കം ചെയ്തതിന് ശേഷം പൂര്‍ണ്ണമായ രൂപഭംഗിയും പ്രവര്‍ത്തനക്ഷമതയും വീണ്ടെടുക്കാന്‍ സഹായിക്കുന്ന അത്യാധുനിക പുനര്‍നിര്‍മാണ ശസ്ത്രക്രിയകളും രോഗത്തിന്റെ തീവ്രതയനുസരിച്ചുള്ള റാഡിക്കല്‍ സെലക്ടീവ് നെക്ക് ഡിസെക്ഷന്‍ ഉള്‍പ്പെടെയുള്ള വിപുലമായ ചികിത്സകളും ഈ പ്രത്യേക ഓങ്കോളജി വിഭാഗത്തിന്റെ സവിശേഷതകളാണ്.

തലയിലെയും കഴുത്തിലെയും അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ സമീപകാലത്തുണ്ടാകുന്ന വര്‍ധനവ് ഗൗരവമേറിയതാണെന്ന് ഒങ്കോളജി വിഭാഗം മേധാവി ഡോ. ഷോണ്‍ ടി. ജോസഫ് വ്യക്തമാക്കി. രോഗം പ്രാരംഭഘട്ടത്തില്‍ത്തന്നെ കണ്ടെത്താന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ സങ്കീര്‍ണ്ണമാക്കുന്നത്. അത്യാധുനിക പരിശോധനകളിലൂടെ രോഗം മുന്‍കൂട്ടി കണ്ടെത്തി കൃത്യമായ ശസ്ത്രക്രിയകളും തുടര്‍ചികിത്സകളും നല്‍കി രോഗമുക്തി നിരക്ക് ഉയര്‍ത്തുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകോത്തര നിലവാരമുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്ക് പരിപൂര്‍ണ വിശ്വസ്തതയോടെ ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് കാസര്‍ഗോഡ് ആസ്റ്റര്‍ മിംസ് സി.ഒ.ഒ. സുധീര്‍ ബാസുരി പറഞ്ഞു. അര്‍ബുദത്തെക്കുറിച്ചുള്ള ഭീതി അകറ്റുന്നതിനും രോഗലക്ഷണങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിനുമായി വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും എന്ന് ഉദഘാടന വേളയില്‍ പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി സി.എം.എസ് ഡോക്ടര്‍ ജസീല്‍, ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ വിനോദ് കുമാര്‍ പി എന്നിവര്‍ നന്ദി അറിയിച്ചു. കാസറഗോഡ് മേഖലയിലെ ആരോഗ്യപരിപാലന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളും കൂടുതല്‍ അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഘട്ടംഘട്ടമായി വിപുലീകരിക്കുമെന്നും ആശുപത്രി അധികൃതര്‍ ചടങ്ങില്‍ വ്യക്തമാക്കി. വിശദ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായ +91 7034 001111

 

error: Content is protected !!