കരിന്തളം: അസുഖബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോയിത്തട്ടയിലെ പെരിയെടുത്ത് രാഘവന്റെയും പരേതയായ ബാലാമണി അമ്മയുടെയും മകന് കരിമ്പില്‍ ഉണ്ണികൃഷ്ണന് (45) ആണ് ഇന്ന് രാവിലെ അന്തരിച്ചത്. ഉണ്ണികൃഷ്ണന്റെ ജ്യേഷ്ഠന് കരിമ്പില്‍ സതീശന് (47) അസുഖത്തെ തുടര്‍ന്ന് മാര്‍ച്ച് 10 ന് മരണപ്പെട്ടിരുന്നു. സഹോദരങ്ങളുടെ മരണം കണ്ണുനീരിലാഴ്ത്തി. സംസ്കാരം നാളെ രാവിലെ വീട്ടുവളപ്പില്‍. സഹോദരങ്ങള്‍: ബാലചന്ദ്രന്. നാരായണന് (പൂന), ജയശ്രീ ( സ്റ്റാഫ് ജിഎച്ച്എസ്എസ് പരപ്പ), വനജ (പാലക്കാട്), സുമതി (കോഴിക്കോട്),
രാജ്മോഹന്‍, വിജയന്, രാജലക്ഷ്മി (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വനിതാ കാസര്‍കോട്).
