കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരുടെ കൂട്ടായ്മയിലുള്ള എച്ച് എം ഫോറത്തിന്റെ സംഗമവും യാത്രയയപ്പും നടന്നു. ആലാമിപ്പള്ളി രാജ് റസിഡന്‍സിയില്‍ നടന്ന സംഗമം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ രോഹിന് രാജ് കെ എ എസ് ഉദ്ഘാടനം ചെയ്തു. എച്ച് എം ഫോറം കണ്‍വീനര്‍ അബ്ദുള്‍ ബഷീര്‍ അധ്യക്ഷനായി.ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ബി ഇബ്രാഹിം മുഖ്യാതിഥിയായി. വിദ്യാഭാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വിരമിക്കുന്ന സി.കെ സുനിതാദേവി, എം.എസ്.ശുഭലക്ഷ്മി, കെ.വി. ബിജിലി, എന്‍ എം ശ്രീരേഖ, ഷില്ലി യുസഫ്, എം സുബൈദ, സി എം മീനാകുമാരി, കെ. കൃഷ്ണന്, ബി. വിനോദ് കുമാര്‍, ചിറ്റാരിക്കാന്‍ എ ഇ ഒ ജെസിന്ത ജോണ്‍ എന്നിവര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്കി. ഡയറ്റ്പ്രിന്സിപ്പാള് കെ രഘുരാമഭട്ട്, എസ് എസ് കെ ജില്ലാ കോഡിനേറ്റര്‍ വി.എസ്. ബിജുരാജ്, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ റോജി ജോസഫ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ എച്ച് എം ഫോറം ജോയിന്റ് കണ്വീനര്മാരായകെ ശങ്കരന് സ്വാഗതവും കലാ ശ്രീധരന് നന്ദിയുംപറഞ്ഞു. ചടങ്ങിന് മുന്നോടിയായി ഫോറം അംഗം പ്രമോദ് ആലപ്പടമ്പര് രചനയും കെ എം സജിത സംഗീതവും നല്കി അധ്യാപകര്‍ ആലപിച്ച അധ്യാപക ജീവിതവുമായി ബന്ധപ്പെട്ട സ്വാഗതഗാനവും, വിവിധ കലാപരിപാടികളും നടന്നു.
