കാഞ്ഞങ്ങാട്: 16 വര്‍ഷമായി നട്ടെല്ലിന് ക്ഷതം സംഭവിച്ചു വീല്‍ചെയറില്‍ കഴിയുന്ന രാഗേഷ് കുട്ടപ്പുന്ന ഇന്ത്യ നേപ്പാള്‍ ഭൂട്ടാന്‍ എന്നി രാജ്യങ്ങള്‍ തന്റെ നാനോ കാറില്‍ അറുപത് ദിവസം കൊണ്ട് 12000 കിലോമീറ്റര്‍ സഞ്ചരിച്ച് ലക്ഷ്യം സഫലമാക്കി ഭിന്നശേഷി മേഖലയില്‍ പുതു ചരിത്രം കുറിച്ച രാഗേഷിന് ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹാദരവ് നല്‍കി. ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ (എ കെ ഡബ്‌ളിയു ആര്‍ എഫ് ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആദരവ് യോഗം സംസ്ഥാന പ്രസിഡന്റ് നാസര്‍ സി സി ഒ ഉദ്ഘാടനം ചെയ്തു, സംസ്ഥാന കമ്മിറ്റിയുടെ പുരസ്‌കാരം നല്‍കി ആദരിച്ചു.
രാഗേഷിന്റെ യാത്ര എന്തൊരു വ്യക്തിക്കും പ്രചോദനം നല്‍കുന്ന ഒന്നാണ്. ഭിന്നശേഷി മേഖല നേരിടുന്ന മുഖ്യമായ കാര്യങ്ങളും പ്രശ്‌നങ്ങളും യാത്രയില്‍ മനസ്സിലാക്കി ഈ വിഷയങ്ങളില്‍ പൊതു സമുഹത്തെയും സംഘടനയെയും ചേര്‍ത്ത് പിടിച്ച് കൊണ്ട് പോകാന്‍ രാഗേഷിന്റെ പ്രവര്‍ത്തനത്തന് സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ പൂര്‍ണ്ണ പിന്തുണയും നേരുന്നതായും നാസര്‍ സി സി ഒ പറഞ്ഞു.
രാഗേഷ് കുട്ടപ്പുന്ന എ കെ ഡബ്ലു ആര്‍ എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റും,സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കൂടിയാണ്. ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആദരവ് പി എസ് രാജേഷ് നല്‍കി.
Accessibiltiy awareness ride നമ്മുടെ ഇന്ത്യ രാജ്യത്ത് ഭിന്നശേഷി സൗഹൃദം ഇല്ലയെന്ന് നമുക്ക് ഓരോ ഭിന്നശേഷിക്കാര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് 2016ലെ ആക്ടില്‍ എല്ലാ കെട്ടിടങ്ങളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദം ആക്കണമെന്ന് നിയമം വന്നെങ്കിലും അതൊന്നും രാജ്യത്ത് നടപ്പാക്കുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. എന്നെപ്പോലെയുള്ള ഭിന്നശേഷി സുഹൃത്തുക്കള്‍ അതിനു വേണ്ടി നിരന്തരം യാത്രകള്‍ നടത്താറുണ്ടു. നമ്മുടെ പൊതു ഇടങ്ങള്‍ എല്ലാം വീല്‍ചെയര്‍ ഫ്രണ്ട്‌ലി ആക്കുക ഏതൊരു സാധാരണക്കാരനും നടന്ന് പോകുന്ന പൊതു ഇടങ്ങള്‍ വീല്‍ചെയറും ഉരുട്ടി ഭിന്നശേഷികാരനും പോകാന്‍ പറ്റണം അതിനുവേണ്ടി സമൂഹത്തിനും സര്‍ക്കാറിനും പൊതുബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുളളതായിരുന്നു യാത്രയുടെ ഉദ്ദേശം പൊതു സമൂഹത്തെയും ചേര്‍ത്ത് പിടിച്ച് ഇതിന്റെ ആവശ്യകതകള്‍ വരും ദിവസങ്ങളില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകും യാത്രാനുഭവങ്ങള്‍ പങ്കുവെയ്ക്കുമെന്നും
രാഗേഷ് കൂട്ടിച്ചേര്‍ത്തു. കൂട്ടുകാരുമായി തന്റെ യാത്രാനുഭവം പങ്കുവെച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റില്‍ കൂടിയുള്ള യാത്ര മണിപ്പൂരിലെത്തിയപ്പോള്‍ ആയുധമേന്തിയ ഭീകരവാദികളുടെ മുന്നില്‍പെട്ട് പൈസ കൊടുക്കേണ്ടിവന്ന അവസ്ഥയൊക്കെ അതിശയോക്തിയോടെയാണ് ആദരവിന് മറുപടി പ്രസംഗ നടത്തി രാഗേഷ് പങ്കുവെച്ചത്.
സംസ്ഥാന വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ നീലേശ്വരം അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ കെ ഡബ്ലു ആര്‍ എഫ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് രാമകൃഷ്ണന്‍ മുല്ലച്ചേരി സ്വാഗതവും,ജില്ലാ സെക്രട്ടറി
സുനില്‍ ബെങ്കളം നന്ദിയും പറഞ്ഞു. മൊയ്ദീന്‍ പൂവടക്ക, ഇബ്രാഹിം ബിസ്മി, കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സെക്രട്ടറി കെ.പി.നിസാര്‍,ഡോ: ഷാനില്‍ മുഹമ്മദ് ഐസര്‍ ഫൗണ്ടേഷന്‍ ഫൗണ്ടര്‍
എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
കാഞ്ഞങ്ങാട് വടകര മുക്കിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഇബ്രാഹിം ബിസ്മി ഹൗസിലാണ് പരിപാടി നടന്നത്.
കാസര്‍കോട്,കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വീല്‍ചെയറില്‍ കഴിയുന്ന അംഗങ്ങളും,കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
