പെരിയ:ജില്ലാ കലോത്സവത്തിനുള്ള വിഭവശേഖരണത്തിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് പെരിയ എന്‍.എസ്.എസ് യൂണിറ്റും പി.ടി.എയും സംയുക്തമായി ഗാന്ധിജയന്തി ദിനത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.
പുല്ലൂര്‍-പെരിയ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉഷ എന്‍. നായര്‍ പച്ചക്കറി വിത്ത് നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പെരിയ കൃഷി ഓഫീസര്‍ ജയപ്രകാശ് മുഖ്യാതിഥിയായി.
പി.ടി.എ പ്രസിഡന്റ് സത്യന് മഠത്തില്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ കമ്മിറ്റി അംഗങ്ങളായ ഗോപാലന്, ഷാജി, ഷീബ സചീന്ദ്രന്‍, ഹെഡ്മിസ്ട്രസ് പി.സുമതി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വിജിന, പി.ടി.എ ഭാരവാഹികള്‍, അധ്യാപകര്‍, എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
