സി പി എം പുലയനടുക്കം ബ്രാഞ്ച് സെക്രട്ടറി എ.ഡി. പ്രസാദ് അന്തരിച്ചു

കരിന്തളം: സി പി ഐ (എം) പുലയനടുക്കം ബ്രാഞ്ച് സെക്രട്ടറിയും കരിന്തളം സര്‍വ്വീസ് സഹകരണ ബേങ്ക് ജീവനക്കാരനുമായ കോളംകുളത്തെ അറയ്ക്കല്‍ എ.ഡി. പ്രസാദ് (55) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ . ഭൗതികശരീരം നീലേശ്വരം തേജസ്വിനി സഹകരണാശുപത്രമോര്‍ച്ചറിയില്‍. ചുമട്ട്‌തൊഴിലാളി യൂണിയന്‍ സി ഐ ടി യു കോളംകുളം യൂണിറ്റ് സെക്രട്ടറിയുമാണ്. പരേതനായ അറയ്ക്കല്‍ കെ.എ. ദാമോദരന്റെയും കെ.കെ.കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: അനിത പ്രസാദ് (സി പി ഐ (എം) പുലയനടുക്കം ബ്രാഞ്ചംഗം ). മക്കള്‍: ഗോപികപ്രസാദ് (അധ്യാപിക സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ എടത്തോട് ) , കൃഷ്ണപ്രസാദ് (ഗള്‍ഫ് ). സഹോദരങ്ങള്‍ :അംബിക പെരുമ്പാവൂര്‍), സതി (ആടകം).

 

error: Content is protected !!