എന്‍ഡിഎ സ്ഥാനാര്‍ത്ഥി ചുമരെഴുത്ത് ടാര്‍ ഒഴിച്ച് നശിപ്പിച്ചു

കാഞ്ഞങ്ങാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ചുമരെഴുത്ത് ടാര്‍ ഓയില്‍ ഒഴിച്ച് നശിപ്പിച്ച നിലയില്‍.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം ബല്‍രാജിനെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കണിച്ചിറ
212 നമ്പര്‍ ബിജെപി ബൂത്ത് കമ്മിറ്റി മുതിര്‍ന്ന ബി ജെ പി പ്രവര്‍ത്തകന്‍ തീര്‍ത്ഥങ്കരയിലെ
ടി അമ്പുവിന്റെ മതിലില്‍ എഴുതിയ ചുമഴുത്താണ് ഇരുളിന്റെ മറവില്‍ സാമൂഹ്യദ്രോഹികള്‍ ടാര്‍ ഒഴിച്ച് നശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവിടെ ചുമരെഴുത്ത് പൂര്‍ത്തിയാക്കിയത് ഞായറാഴ്ച രാത്രി കരിയൊഴിച്ച് നശിപ്പിക്കുകയായിരുന്നു സംഭവമറിഞ്ഞ് സ്ഥാനാര്‍ത്ഥി എം ബല്‍രാജ്, മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത്, സെക്രട്ടറിമാരായ എം പ്രദീപ്കുമാര്‍, വൈശാഖ് മാവുങ്കാല്‍, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ചന്ദ്രന്‍ കല്ലൂരാവി, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സി. അഭിലാഷ് അത്തിക്കോത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
ഈ പ്രദേശങ്ങളില്‍ നിന്നും നിരവധി പേരാണ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്നിട്ടുള്ളത്. ഇതില്‍ അമര്‍ഷം പൂണ്ട സിപിഎം പ്രവര്‍ത്തകരാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്ന് ബിജെപി ആരോപിച്ചു.

 

error: Content is protected !!