കാലിച്ചാമരത്ത് സീനിയര്‍ കബഡി ഫെസ്റ്റ് 29 ന്

കരിന്തളം: ബാലസംഘം കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 29 ന് രാവിലെ 10 മണി മുതല്‍ കാലിച്ചാമരം ആമ്പിലേരി രതീഷ് സ്മാരക ഗ്രൗണ്ടില്‍ വെച്ച് സീനിയര്‍ കബഡി ഫെസ്റ്റ് സംഘടിപ്പിക്കുന്നു . ഒന്നാം സ്ഥാനക്കാര്‍ക്ക് കരിന്തളം സി ലക്ഷ്മിക്കുട്ടിയമ്മയുടെ സ്മരണയ്ക്ക് 12,000 രൂപ ക്യാഷ് അവാര്‍ഡും മഡിയന്‍ വീട്ടില്‍ കുഞ്ഞിരാമന്റെ സ്മരണയ്ക്കുള്ള ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് ചെമ്പംകുന്ന് കൂട്ടുമല കമലാക്ഷിയുടെ സ്മരണയ്ക്ക് 8000 രൂപയും കൊടവലം പി കുഞ്ഞിക്കണ്ണന്റെ സ്മരണയ്ക്കുള്ള ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക്
ഓമച്ചേരി കണ്ണോത്ത് നാരായണന്റെ സ്മരണയ്ക്ക് 3000 രൂപയും മൈത്രി ചിക്കന്‍ ,എം എസ് പി ഫിഷ് സ്റ്റാള്‍ കാലിച്ചാമരം നല്‍കുന്ന ട്രോഫിയും, നാലാം സ്ഥാനക്കാര്‍ക്ക് ടി പി എം ബേക്കറി കാലിച്ചാമരം നല്‍കുന്ന 3000 രൂപയും ടിപി സ്റ്റോര്‍ കാലിച്ചാമരം നല്‍കുന്ന ട്രോഫിയും സമ്മാനമായി നല്‍കും. 29 ന് രാവിലെ 10 മണിക്ക് കബഡി ഫെസ്റ്റ് ബാലസംഘം കാസര്‍ഗോഡ് ജില്ലാ കണ്‍വീനര്‍ പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്യും. രാത്രി 10 മണിക്ക് സമ്മാനദാനം
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ നിര്‍വഹിക്കും.

 

error: Content is protected !!