ലോട്ടറി വിറ്റ് കുടുംബം പുലര്‍ത്താന്‍ രാമകൃഷ്ണനെ സുമനസ്സുകള്‍ കനിയണം

ഇരിയ: അരക്ക് താഴെ തളര്‍ന്ന ഇരിയയിലെ എ.രാമകൃഷ്ണന്‍ (40) മുച്ചക്രവാഹനം കിട്ടി. ഓടിക്കണമെങ്കില്‍ സുമനസ്സുകള്‍ കനിയണം. 24 വയസിലാണ് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണത്. വര്‍ഷങ്ങളിലായി കിടപ്പിലായിരുന്നു. സുമനസ്സുകളുടെ സഹായത്താല്‍ ഇലക്ട്രിക് വീല്‍ ചെയര്‍ ലഭിച്ചിരുന്നു. വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് കുടുംബം. മുച്ചക്രവാഹനം കിട്ടിയാല്‍ ലോട്ടറി വിറ്റ് കുടുംബം നോക്കണമെന്ന ആഗ്രഹത്താല്‍ എംപിക്ക് അപേക്ഷ നല്‍കി മുച്ചക്ര വാഹനം സ്വന്തമാക്കിയത്. ഓടിക്കണമെങ്കില്‍ പ്രത്യേക സീറ്റ് വെക്കണം. ഇതിനായി പത്തായിരത്തോളം രൂപ ചെലവ് വരും. സുമനസ്സുകള്‍ ആരെങ്കിലും സഹായവുമായി മുന്നോട്ടുവരുമെന്ന് പ്രതീക്ഷയിലാണ് രാമകൃഷ്ണന്‍. ഫോണ്‍: 8686220456.

 

error: Content is protected !!