കാഞ്ഞങ്ങാട്:കേരള ദിനേശ് ബീഡി കോട്ടച്ചേരി സംഘത്തിന്റെ കീഴിലുള്ള കിഴക്കുംകര മേഖലയിലെ പിരിഞ്ഞുപോയ തൊഴിലാളികളുടെയും ഇപ്പോള്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെയും സംഗമവും യാത്രയയപ്പും നടന്നു.പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് പി എഫ് ഓഫീസ് നല്കുന്ന ആനുകൂല്യങ്ങള്‍ കാലതാമസം ഒഴിവാക്കി കൃത്യസമയത്ത് നല്‍കണമെന്നും. അവശത അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായം നല്കാന് അധികാരികള്‍ തയ്യാറാകണമെന്ന്സംഗമം ആവശ്യപ്പെട്ടു.40 വര്‍ഷത്തെ സേവനത്തിന് ശേഷം പിരിഞ്ഞു പോകുന്ന നെല്ലിത്തറയിലെ എ സുശീല,38വര്‍ഷത്തെ സേവനത്തിന് ശേഷം പിരിഞ്ഞ് പോകുന്ന കാട്ടുകുളങ്ങരയിലെ പി വി ശാന്ത എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.കോട്ടച്ചേരി സംഘം പ്രസിഡണ്ട് പി കാര്യമ്പു ഉദ്ഘാടനം ചെയ്തു. കെ വി രമ അധ്യക്ഷത വഹിച്ചു.സംഘം സെക്രട്ടറി ടി ന നിഖില്‍, എം വി രാഘവന്, പി വി സുകുമാരന്‍, വി കാര്‍ത്യായനി എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് കണ്‍വീനര്‍ എ കെ ഷീലസ്വാഗതംപറഞ്ഞു.
