ഓട്ടപ്പള്ളിയുടെ റോഡ് ഷോയും പത്രിക സമര്‍പ്പണവും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നാളെ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ഷൈജി ഓട്ടപ്പള്ളിയുടെ റോഡ് ഷോയും നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പണവും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും 23 ന് നാളെ നടക്കും.രാവിലെ 9.30 ന് അജാനൂര്‍ തെക്കേപ്പുറം മന്‍സൂര്‍ ആശുപത്രി പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. ഓട്ടപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷകള്‍ അടക്കം നിരവധി വാഹനങ്ങളും യു ഡി എഫ് പ്രവര്‍ത്തകരും റോഡ് ഷോയില്‍ അണി നിരക്കും.മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ച ശേഷം 11 മണിക്ക് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.തുടര്‍ന്ന് 11.30 ന് കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്തിന്റെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും.തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥിയും കെ പി സി സി ജനറല്‍ സെക്രെട്ടറിയുമായ സന്ദീപ് വാരിയര്‍ മുഖ്യ പ്രഭാഷണം നടത്തും.യു ഡി എഫ് ജില്ലാ സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും.പരിപാടികളിലുടനീളം പങ്കെടുത്ത് വന്‍ വിജയമാക്കാന്‍ ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്,ജനറല്‍ കണ്‍വീനര്‍ സി വി ഭാവനന്‍,ട്രെഷറര്‍ പ്രിന്‍സ് ജോസഫ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 

error: Content is protected !!