കാഞ്ഞങ്ങാട്:നന്മയുടെ സുഗന്ധമാണ് പെരുന്നാളാളിലൂടെ നാം ആഘോഷിക്കുന്നതെന്ന് ഹിറ മസ്ജിദ് ഖത്തീബ് നാസര്‍ ചെറുകര. ഒരുമയാണ് ഏറ്റവും വലിയ നന്മ.അതില്ലാത്തതാണ് വര്‍ത്തമാന കാലത്ത് നാം അനുഭവിക്കുന്ന ദുരന്തമെന്ന് നോര്‍ത്ത് കോട്ടച്ചേറി സെഞ്ച്വറി മൈതാനിയില്‍ ഈദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയുളള കുത്തുബ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. അല്ലാഹു നമുക്ക് വലുതാകുമ്പോള്‍ നമ്മളും വലുതാവും,അല്ലാത്തപ്പോള്‍ നാം ചെറുതാവും.മുസ്‌ളിം ലോകം മുമ്പെങ്ങുമില്ലാത്ത വിധം ഐക്യപ്പെടേണ്ട സാഹജര്യമാണിന്ന്,വംശവും ദേശവും ഭാഷയും ഐക്യത്തിന് തടസ്സമാകരുതെന്ന് നാസര്‍ ചെറുകര ഓര്‍മ്മിപ്പിച്ചു.
സ്ത്രീകളുള്‍പ്പെടെ വിശ്വാസി സമൂഹം ഈദ് ഗാഹില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുകയുണ്ടായി,പരസ്പരം ആശ്ലേഷിച്ചും ബന്ധങ്ങള്‍ പുതുക്കിയാണ് വിശ്വാസികള്‍ ഈദ്ഗാഹില്‍ നിന്നും പിരിഞ്ഞത്.
തുടര്‍ന്ന് കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഇതര മതസ്ഥരെ അഭിവാദ്യം ചെയ്യാനും വിശ്വാസികള്‍ സമയം കണ്ടെത്തി.
ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ ജുമാമസ്ജിദില്‍ ഒ.പി.അബ്ദുല്ല സഖാഫിയും കോട്ടച്ചേരി ടൗണ്‍ ജുമാമസ്ജിദില്‍ അബ്ദുള്‍ റഹിമാന്‍ അഷ്‌റഫിയും,അതിഞ്ഞാല്‍ ജുമാമസ്ജിദില്‍ ടി.ടി.അബ്ദുള്‍ ഖാദര്‍ അസ്ഹരിയും,കോയാപ്പള്ളി മസ്ജിദില്‍ കരീം മുസ്ലിയാരും,തെക്കെപ്പുറം ജുമാമസ്ജിദില്‍ മുഹമ്മദ് ഇര്‍ഷാദ് അസ്ഹരിയും, കൊവ്വല്‍പ്പള്ളി ജുമാമസ്ജിദില്‍ അബ്ദുള്‍ റഷീദ് അല്‍ അസ്ഹനിയും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി
