കരിന്തളം:കീഴ്മാല പുതിയസ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന് വന്ന പുനപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ പരിസമാപ്തി . സമാപന ദിവസം രാവിലെ മുതല്‍ ഗണപതി ഹോമം, പ്രസാദ പ്രതിഷ്ഠ, അധിവാസം വിടര്‍ത്തി പൂജ, പീo പ്രതിഷ്ഠ തുടങ്ങിയ വിശേഷാല്‍ പൂജകളും നടന്നു.ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി.ക്ഷേത്രം തന്ത്രി കാളകാട്ടില്ലത്ത് മധുസൂദനന് നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ഉല്‍സവാഘോഷങ്ങള്‍ നടന്നത്.
