ചോയ്യംങ്കോട്: കിണാവൂര്‍ ഇടം ശ്രീ കിരാതേശ്വര ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശ മഹോത്സവത്തിന് തുടക്കം. മാര്‍ച്ച് 20 മുതല്‍ 25 വരെ വിവിധ കാല സാംസ്‌ക്കാരിക പരിപാടികളോടുകൂടിയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഇന്ന് രാവിലെ കിനാവൂര്‍ മോലോത്തു നിന്നും ചോയ്യംങ്കോട് അയ്യപ്പഭജന മന്ദിരത്തില്‍ നിന്നും പുറപ്പെട്ട കലവറനിറക്കല്‍ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു .തുടര്‍ന്ന് അന്നദാനം. വൈകീട്ട് നാലിന് തന്ത്രി ബ്രഹ്മശ്രീ കാളകാട്ടില്ലത്ത് നാരായണന്‍ തന്ത്രിയേയും പരിവാരങ്ങളെയും വരവേല്‍ക്കല്‍. വൈകിട്ട് 7 30ന് സാംസ്‌കാരിക സദസ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സോവനീര്‍ ആനന്ദഭവനത്തിലെ കൃഷ്ണാനന്ദ ഭാരതി സ്വാമി പ്രകാശനം ചെയ്യും.തുടര്‍ന്ന് കലാമണ്ഡലം നയന നാരായണന്റെ മോഹിനിയാട്ടവും കലാക്ഷേത്ര അനുപമയുടെ ഭരതനാട്യവും. എല്ലാ ദിവസവും രാവിലെ വിവിധ താന്ത്രിക കര്‍മ്മങ്ങള്‍ നടക്കും.
