കാഞ്ഞങ്ങാട്:മില്‍മയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് എത്തിക്കുന്നതിനായി മില്‍മ ഉല്‍പ്പന്ന വിതരണ കേന്ദ്രം ആലാമി പള്ളി പുതിയ ബസ്റ്റാന്റില്‍ തുറന്നു. പാല്, തൈര്, മില്‍മ്മയുടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, മറ്റു പലഹാരങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന കേന്ദ്രമാണ് തുറന്നത്. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന് ഉദ്ഘാടനം ചെയ്തു. ജ്യോതിഷ് കണ്ടത്തില്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ സൗമ്യ സുനില്‍ ആദ്യ വില്പന ഉദ്ഘാടനം ചെയ്തു. പൊതു പ്രവര്ത്തകന് അഡ്വ: സി ബാബുരാജ് ഏറ്റുവാങ്ങി. കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണന്, പൊതുപ്രവര്‍ത്തകരായ കെ പി ജയപാലന്, എന്‍ വി ബാലന്, അംബുജാക്ഷന്, കൊവ്വല്‍പ്പള്ളി’ കെ.വി ദാമോദരന്‍, പി ഹരീന്ദ്രന്‍ ,സിദ്ധാര്‍ത്ഥ് രവീന്ദ്രര്‍ ‘സുബിന് നിലാങ്കര’ കെ വി ഉഷ, എം ബിന്ദു നികേഷ് അരിയ തുടങ്ങിയ പൊതുപ്രവര്‍ത്തകരും നാട്ടുകാരും സംബന്ധിച്ചു
