മാവുങ്കാല്‍:കേരള വെളുത്തേടത്ത് നായര്‍ സമാജം (കെ വി എന്‍ എസ് ) കാസര്‍കോട് ജില്ല വനിതാ സമാജം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ സംഗമവും അനുമോദ സദസും 14 ന് നടക്കും.
രാവിലെ 9 മണി മുതല്‍ മാവുങ്കാല്‍ വ്യാപാരഭവനില്‍
കെ വി എന്‍ എസ് സംസ്ഥാന പ്രസിഡന്റ് ഇ.എസ്. രാധാകൃഷ്ണന് ഉല്‍ഘാടനം ചെയ്യും.
വനിതാ സമാജം ജില്ല പ്രസിഡന്റ് ഓമന ബാലകൃഷ്ണന് അദ്ധ്യക്ഷനാവും.
കെ വി എന്‍ എസ് സംസ്ഥാന വനിതാ സെക്രട്ടറി ദീപ്തി സജീവ് മുഖ്യപ്രഭാഷണം നടത്തും.
കെ വി എന്‍ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനുമോദന ചടങ്ങ് നിര്‍വ്വഹിക്കും.
സംഘടനയുടെ ജില്ലസംസ്ഥാന ഭാരവാഹികള്‍ സംബന്ധിക്കും.
കുടുബാംഗങ്ങളുടെ കലാപരിപാടികളും നടക്കും.
