അജാനൂര്‍ ഗവ: ഫിഷറീസ് യു.പി.സ്‌കൂള്‍ 86 ആം വാര്‍ഷികാഘോഷത്തിന്റയും പ്രധാനാധ്യാപകന്‍ വി.മോഹനന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനത്തിന്റയും സംഘാടക സമിതി രൂപീകരിച്ചു; വാര്‍ഡ് മെമ്പര്‍ സി.സുമിത പരിപാടികള്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അജാനൂര്‍ ഗവ: ഫിഷറീസ് യു.പി.സ്‌കൂള്‍ 86 ആം വാര്‍ഷികാഘോഷവും 35 വര്‍ഷത്തെ സ്തുത്യര്‍ഹമായ സര്‍വീസ് പൂര്‍ത്തിയാക്കി വിരമിക്കുന്ന പ്രധാനാധ്യാപകന്‍ വി.മോഹനന് യാത്രയയപ്പും 2026 ജനുവരി 29 ന് സ്‌കൂളില്‍ വെച്ച് നടക്കും, സംഘാടക സമിതി യോഗം അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി. സുമിത ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പ്രീ പ്രൈമറി അംഗന്‍വാടികലോത്സവം, കുട്ടികളുടെ കലാപരിപാടികള്‍, രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാസന്ധ്യ, യാത്രയയപ്പ് സമ്മേളനം എന്നിവ നടക്കും. വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.ആദ്യ സംഭാവന സംഘാടക സമിതി ചെയര്‍മാന്‍ സി.സുമിത പൂര്‍വ വിദ്യാര്‍ത്ഥി പാലായി കുഞ്ഞബ്ദുള്ള ഹാജിയില്‍ നിന്ന് ഏറ്റുവാങ്ങി.എ.ഹമീദ് ഹാജി, കെ.രാജന്‍, എ.പി.രാജന്‍, കെ.സജീവന്‍, ജാഫര്‍ പാലായി,അഹമ്മദ് കിര്‍മാണി,എ. അബ്ദുള്ള, ബി.എസ്.റംസീന, രമ്യാ സുനില്‍,സുമ രാജന്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ അധ്യാപിക സി.സുലേഖ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സജിത നന്ദിയും പറഞ്ഞു.

 

error: Content is protected !!