കാഞ്ഞങ്ങാട്:പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി അജാനൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മാവുങ്കാല്‍ പള്ളോട്ട് അംഗന്‍വാടിയിലെ പുതുതായി പ്രവേശനം നേടിയ നവാഗതര്‍ക്ക് വര്‍ണ്ണ കുടകള്‍ നല്കി സാമൂഹിക സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ കലാകായിക ജീവകാരുണ്യ മേഖലയില്‍ കൃത്യമായി ഇടപെടല്‍ നടത്തി ജനകീയമായി മാറിയ കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്.പുതുതായി എത്തിയ കുട്ടികള്‍ക്കും മുന്‍ പഠിതാക്കള്‍ക്കും ആണ് വര്‍ണ്ണ കുടകള്‍ നല്‍കിയത്.അജനൂര്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ മീന ഉദ്ഘാടനം ചെയ്തു. വര്‍ണ്ണ കുടകള്‍ വിതരണം ചെയ്തു.അംഗന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് വി ബാലകൃഷ്ണന് അധ്യക്ഷനായി.ക്ലബ്ബ് പ്രസിഡന്റ് പി മുരളി,സെക്രട്ടറി രതീഷ് കാലിക്കടവ്,കമ്മിറ്റി അംഗം രാഹുല്‍ ദാമു,പി വൈ ബാലകൃഷ്ണന്, ഒ കെ പുരുഷോത്തമന്, എന്‍ സുമതി, സി എച്ച് സീന, വി രാധ എന്നിവര്‍ സംസാരിച്ചു.അംഗന്‍വാടി താല്‍ക്കാലിക അധ്യാപിക വിബീത സുകേഷ് സ്വാഗതവും ഹെല്‍പ്പര്‍ പി വി സരിത നന്ദിയുംപറഞ്ഞു.
പള്ളോട്ട് അംഗന്‍വാടിയിലെ നവാഗതര്‍ക്ക് വര്‍ണ്ണ കുടകള്‍ നല്കി കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ്
