പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഗോശാലയിലെ ധേനു മണ്ഡപത്തില്‍ നൃത്യ ഗാനവൈഭവത്തിന് തുടക്കം കുറിച്ചു. രാവിലെ ദീപക് ബംഗ്ലൂരും ശിഷ്യന്മാരായ പവിത്ര ഭട്ട്, രഞ്ജിനി വെങ്കടേഷ് , സംഗീത ജനാര്‍ദ്ദന്‍ എന്നിവരും ചേര്‍ന്നവതരിപ്പിച്ച ഗാനാര്‍ച്ചന ഏറെ വൈവിധ്യം നിറഞ്ഞതായിരുന്നു. വയലിനിലില്‍ പാലക്കാട് സ്വാമിനാഥന്, മൃദംഗത്തില്‍ കല്ലേക്കുള്ളങ്ങര ഉണ്ണികൃഷ്ണന് എന്നിവര്‍ പക്കമേളമൊരുക്കി. വിട്ല ഭജന്‍ ടീമിന്റെ ദാസ സങ്കീര്‍ത്തനവും . ഹ്രീങ്കരി ഡാന്‍സ് സ്കൂള്‍ ബാംഗ്ലൂര്‍ , പ്രണവാഞ്ജലി നൃത്ത കലാക്ഷേത്ര കോട്ടക്കല്‍, മാര്‍ഗി ഡാന്‍സ് അകാഡമി ബാംഗ്ലൂര്‍, മാധവം ഡാന്‍സ് സ്കൂള്‍ പാക്കം, മേഘന ഹെഗ്ഡെ, ശ്രേയ പ്രകാശ്, ആര്യനന്ദ , തുളസി കെ , ദേവി ചന്ദന , ലക്ഷ്മി പ്രവീണ്‍ എന്നിവര്‍ നൃത്യവും ഇന്ന് അവതരിപ്പിക്കും
