പൊടവടുക്കം ക്ലായി തെയ്യംകെട്ടിന് മുന്നോടിയായി അന്നദാനത്തിനുള്ള നെല്‍കൃഷി കൊയ്തു

ഇരിയ:തെയ്യംകെട്ട് മഹോത്സവത്തിന്റെ അന്നദാനത്തിനായി നാടൊന്നിച്ച് തരിശുപാടത്ത് വിളയിച്ച ഇരുപത് ഏക്കര്‍ നെല്‍കൃഷി . ബാത്തൂര്‍ ഭഗവതി ക്ഷേത്രക്കഴകം, ക്ലായി തറവാട്, മുണ്ടാത്ത് കോയ്മ, ക്ലായി പൊടവടുക്കം ദേവസ്ഥാനത്ത്
2027 ഫെബ്രുവരി 14, 15, 16 തീയതികളിലാണ്
തെയ്യംകെട്ട് മഹോത്സവത്തോടനുബന്ധിച്ചാണ് നാട്ടുകാരുടെ കൂട്ടായ്മയില്‍ ക്ലായി കണ്ടത്തിലെ തരിശുപാടത്ത് നെല്‍കൃഷി ഇറക്കിയത്.
ക്ലായി കണ്ടത്തില്‍ നടന്ന കൊയ്ത്തുത്സവം കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ഹര്‍ഷ മുഖ്യാതിഥിയായി.
21-ാം വാര്‍ഡ് മെമ്പര്‍ ടി. കൃഷ്ണന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ. ഷാജി ഇരിയ, ജനറല്‍ കണ്‍വീനര്‍ എ. നാരായണന്‍ നായര്‍ പുതിയകണ്ടം, വര്‍ക്കിംഗ് ചെയര്‍മാന്മാരായ നാരായണന്‍ നായര്‍ കപ്പാത്തിക്കാല്‍, രവീന്ദ്രന്‍ ടി. ക്ലായി എന്നിവര്‍ സംസാരിച്ചു.
മാതൃസമിതി ഭാരവാഹികളായ സരിത രാമകൃഷ്ണന്‍, പ്രീജ ക്ലായി, ചന്ദ്രാവതി, കാര്‍ഷിക സമിതി ഭാരവാഹികളായ ജനാര്‍ദ്ദനന്‍ നായര്‍ ക്ലായി, പവിത്രന്‍ നെല്ലിക്കാട്ട്, ആചാരസ്ഥാനികര്‍, തറവാട് കാരണവന്മാര്‍, മുണ്ടാത്ത് കോയ്മ അംഗങ്ങള്‍, വിവിധ പ്രാദേശിക സമിതി ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
കാര്‍ഷിക സംസ്‌കൃതിയുടെയും ജനകീയ കൂട്ടായ്മയുടെയും വിളംബരമായി കൊയ്ത്തുത്സവം.

 

error: Content is protected !!