കാഞ്ഞങ്ങാട്: ആനന്ദാശ്രമം റോട്ടറി സ്‌പെഷല്‍ സ്‌കൂളില്‍ മൂന്നുലക്ഷം രൂപ ചെലവില്‍ ആധുനിക പാചകസംവിധാനമാെരുക്കി കാഞ്ഞങ്ങാട് റോട്ടറി. റോട്ടറി ഡിസ്ട്രിക്ട് ഗ്രാന്റ് ഉപയോഗിച്ചാണ് ഇത് സജ്ജമാക്കിയത്. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി എം.ബി.എം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം. ആര്‍. നമ്പ്യാര്‍ അധ്യക്ഷനായി. കെ. രാജേഷ് കാമത്ത് പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് ഗവര്‍ണര്‍ വി.വി.ഹരീഷ്, സ്‌കൂള്‍ ഡയറക്ടര്‍ എച്ച്. ഗജാനന്‍ കാമത്ത്, പെയ്ഡ് ജില്ലാക്കമ്മിറ്റി പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം, പി.ടി.എ. പ്രസിഡന്റ് പി. സുബീര്‍, മുന്‍ സ്‌കൂള്‍ ഡയറക്ടര്‍ എം.സി.ജേക്കബ്, ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. സുരേഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീനാ സുകു, കാഞ്ഞങ്ങാട് റോട്ടറി നിയുക്ത പ്രസിഡന്റ് ജയേഷ് കെ. ജനാര്‍ദനന്‍, സാശ്രയ സൊസൈറ്റി പ്രസിഡന്റ് നര്‍മദ ജയേഷ് എന്നിവര്‍ സംസാരിച്ചു
