കാഞ്ഞങ്ങാട്:അജാനൂര്‍ കിഴക്കുംകര കണിയാന്‍ കുണ്ട് കാറ്റാടി പറമ്പില്‍ നാഗദേവസ്ഥാനം പ്രതിഷ്ഠദിന മഹോത്സവത്തിന്റെ ഭാഗമായി ഗുളികന്‍ ദൈവത്തെ കെട്ടിയാ ടിച്ചു.അന്നദാനവും നടന്നു .മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് (വെള്ളി) വൈകിട്ട് 7മണിക്ക് സായം സന്ധ്യ 2025ന്റെ ഭാഗമായി തിരുവാതിര, കൈകൊട്ടിക്കളി,പ്രദേശത്തെ കലാകാരികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. നാളെ രാവിലെ ഗണപതിഹോമം, വിവിധ പൂജാദികള്‍, രക്തേശ്വരി, ബ്രഹ്‌മരക്ഷസ്സ് തുടങ്ങിയ ദേവന്മാര്‍ക്കുള്ള പൂജാദികര്‍മ്മങ്ങള്‍, പ്രസാദവിതരണംഎന്നിവനടക്കും.
കിഴക്കുംകര കണിയാന്‍കുണ്ട് കാറ്റാടി പറമ്പില്‍ നാഗദേവസ്ഥാനത്ത് ഗുളികന്‍ ദൈവത്തെ കെട്ടിയാടിച്ചു
