കാഞ്ഞങ്ങാട് : വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ കാഞ്ഞങ്ങാട്ടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പുതിയകോട്ട – കുശാല്‍ നഗറിലെ ഓഫീസിന് മുന്നില്‍ വടം കെട്ടി മാര്‍ച്ച് പോലീസ് തടഞ്ഞു.
മാര്‍ച്ച് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, വൈസ് പ്രസിഡന്റ് എം ബല്‍രാജ് , അഡ്വ. കെ കെ നാരായണന്‍ , അഡ്വ കെകെ രാജഗോപാല്‍, എന്‍ മധു, മനു ലാല്‍ മേലത്ത്, എംപ്രശാന്ത്, ഷിബിന്‍ തൃക്കരിപ്പൂര്‍ ഇ കൃഷ്ണന്‍, ഭാസ്‌കരന്‍ വെങ്ങാട്
തുടങ്ങിയവര്‍സംബന്ധിച്ചു.
