അജാനൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രം പൂര മഹോല്‍സവത്തിന് തുടക്കം കുറിച്ച് തൃക്കൊടിയേറ്റം നടന്നു

കാഞ്ഞങ്ങാട് : അജാനൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രം പൂര മഹോല്‍സവത്തിന് തുടക്കം കുറിച്ച്
ക്ഷേത്ര പ്രധാന സ്ഥാനികന്‍ അമ്പാടി കാരണവര്‍ തൃക്കൊടിയേറ്റം നടത്തി. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം സാഹിത്യകാരന്‍ വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് വി വി സുഹാസ് അധ്യക്ഷനായി. ഉച്ചക്ക് അന്നദാനം. വൈകിട്ട് 4 ന് കലവറനിറയ്ക്കല്‍. 3 ന് രാത്രി 9 ന് സമുദായ അംഗങ്ങളുടെ കൈകൊട്ടിക്കളി, തിരുവാതിര. 5 ന് രാത്രി 10 ന് മജീഷ്യന്‍ കെ ആര്‍ കവ്വായി നയിക്കുന്ന കരോക്കെ, ഡാന്‍സ്, കോമഡി ഷോ , മാജിക്. 6ന് രാവിലെ 10 ന് നടക്കുന്ന മഹിളാ സമ്മേളനം ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും. വിജയലക്ഷ്മി കരിവെള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തും. മാതൃസമിതി പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ അധ്യക്ഷനാവും. രാത്രി 10 ന്ചലച്ചിത്ര പിന്നണി ഗായകര്‍ അണിനിരക്കുന്ന ഗാനമേള. 7 ന് രാവിലെ 10 ന് ശാക്തേയ ആരാധനഎന്ന വിഷയത്തില്‍ യുവ പ്രഭാഷകന്‍ വ്യാസന്‍ പ്രഭാഷണം നടത്തും. സ്‌കോളര്‍ഷിപ്പ് വിതരണവും
വലക്കാര്‍ക്കുള്ള ആദരവും ക്ഷേത്ര പ്രധാന സ്ഥാനികന്‍ അമ്പാടി കാരണവര്‍ നിര്‍വഹിക്കും. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് വി.വി സുഹാസ് അധ്യക്ഷനാകും. 8 ന് രാത്രി 10ന് പ്രാദേശിക തലത്തിലുള്ള സമുദായ അംഗങ്ങളുടെ നൃത്ത നൃത്ത്യങ്ങള്‍. 9 ന് രാത്രി 10 ന്കാലിക്കറ്റ് ടാലന്റ് മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമേള.10 ന് രാവിലെ 6ന് പൂരം കുളി. വൈകിട്ട് 5ന് ആറാട്ട്. രാത്രി 10 മണിയോടെ ഉത്സവത്തിന് കൊടിയിറക്കം.ഉത്സവ ദിവസങ്ങളില്‍ രാവിലെ 6 ന് പ്രഭാത പൂജ, വൈകിട്ട് 5 മണി മുതല്‍ നാമപാരായണം, 6. 30ന് ദീപാരാധന, 6 .45 സന്ധ്യമേളം, രാത്രി 8ന് ഉത്സവവും രാത്രി 9 മുതല്‍ 10.30 വരെ അന്നദാനംഎന്നിവനടക്കും.

error: Content is protected !!