local news

അമ്പലത്തറയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് അരലക്ഷം രൂപയുടെ വയറിങ് സാധനങ്ങള്‍ മോഷ്ടിച്ചു

അമ്പലത്തറ: നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്ന് ഇലക്ട്രിക്കല്‍ വയറിങ് സാധനങ്ങള്‍ മോഷ്ടിച്ചു. പാണത്തൂര്‍ സ്വദേശി ഖാലിദ് അമ്പലത്തറയില്‍ പണിയുന്ന വീട്ടില്‍ നിന്നാണ് മോഷണം നടന്നത്. അരലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. ഈ മാസം ആറാം തീയതി അമ്പലത്തറയിലെ ഒരു കടയില്‍ നിന്ന് കത്രിക വാങ്ങുന്നതിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കത്രികയുടെ കവറില്‍ കടയിലെ ബാര്‍കോഡ് ഉണ്ടായിരുന്നു. വീട്ടില്‍ നിന്ന് ലഭിച്ച കവറുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് സി.സി.ടി.വിയില്‍ നിന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം ലഭിച്ചത്.

 

error: Content is protected !!