കൂത്തുപറമ്പിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നെല്ലിയടുക്കം സ്വദേശി മരിച്ചു
കരിന്തളം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലിയടുക്കം പുതുക്കുന്നിലെ പരേതനായ പള്ളിപ്പുറം ചന്ദ്രന്- ദേവകി ദമ്പതികളുടെ ഏക മകന് വിപിന്‍ ചന്ദ്രന് (28) ആണ് മരിച്ചത്. അവിവാഹിതനാണ് കൂത്തുപറമ്പിലെ സന്തോഷ് വെഡിങ് സെന്ററിലെ ജീവനക്കാരനായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ കൂത്തുപറമ്പില്‍ നിന്ന് മട്ടന്നൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിപിന്‍ ചന്ദ്രന് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരിസരവാസികള്‍ ചേര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ബന്ധുക്കളെത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പില്‍ നടക്കും. ഏക മകനാണ്

