തിരുവക്കോളി ശ മഹാവിഷ്ണുമൂര്‍ത്തി ക്ഷേത്രം വയല്കോല മഹോത്സവത്തിനൊരുങ്ങി
ബേക്കല്‍: തിരുവക്കോളി മഹാവിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ വയല്കോല മഹോത്സവം നവംബര്‍ 27, 28 തീയതികളില്‍ ആഘോഷിക്കും. ക്ഷേത്ര രക്ഷാധികാരി മുങ്ങത്ത് കുമാരന് നായര്‍ ഉദ്ഘാടനം ചെയ്തു.ആഘോഷ കമ്മിറ്റി ചെയര്മാന് വാസു അങ്കകളരി അധ്യക്ഷനായി. വയല്കോല മഹോത്സവവും ഡിസംബര്‍ 6-ന് നടക്കുന്ന ക്ഷേത്ര നവീകരtണ കമ്മിറ്റി രൂപീകരണ യോഗവും വിജയിപ്പിക്കാന്‍ ആഘോഷ കമ്മിറ്റി തീരുമാനിച്ചു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കുഞ്ഞികൃഷ്ണന്, ഭാസ്കരന്, പി.വി. ഉദയകുമാര്‍, ജയകൃഷ്ണന്, കുമാരന് തിരുവക്കോളി, മധുകുമാര്‍, പ്രതാപന് പട്ടത്താനം, സിന്ധു, സരോജിനി, ചന്ദ്രമതി, സുകുമാരന്‍, വിനോദ് കുമാര്‍, ദാമോദരന്‍ തെല്ലത്ത്, രവി പട്ടഞ്ഞാനം, രമേശന്, വിജയന്, ബാലകൃഷ്ണന് കരിപൊടി, വിജയകുമാരി, ശോഭന, വിമല ദാമോദരന്‍, രോഹിണി, സി.കെ. കണ്ണന്, അശോകന്, രോഹിണി സലീന എന്നിവര്‍ സംസാരിച്ചു.

