local news

റെയില്‍വേയിലേക്ക് സ്ഥലം മാറി പോകുന്ന അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍ കോതോളിക്ക് യാത്രയയപ്പ് നല്‍കി; നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നിന്നും റെയില്‍വേ പോലീസിലേക്ക് സ്ഥലം മാറി പോകുന്ന അസ്സി.സബ് ഇന്‍സ്പെക്ടര്‍ പ്രദീപന്‍ കോതോളിക്ക് നന്മ മരം കാഞ്ഞങ്ങാടിന്റെയും , ജനമൈത്രി വളണ്ടിയര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാടിന്റെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കാഞ്ഞങ്ങാട് ബിഗ്മാളില്‍ നടന്ന യാത്രയയപ്പ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. നന്മമരം പ്രസിഡന്റ് സി.പി.ശുഭ അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍ പി.എ.അബ്ദുല്‍ ബാസിത് മുഖ്യാതിഥിയായി.
ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി, മാധ്യമ പ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്ലം, വയോജന സമിതി സെക്രട്ടറി കെ. സുകുമാരന്‍ മാസ്റ്റര്‍,പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹ്‌മാന്‍, കലാ
പ്രവര്‍ത്തകന്‍ ചന്ദ്രന്‍ പെറ്റ്‌സ്, നെഹ്‌റു കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജ്ഞാനേശ്വരി ടീച്ചര്‍,വിജയന്‍ മാഷ്,ബിജോ തോമസ്, ധനലക്ഷ്മി ടീച്ചര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി.വി .രത്‌നാവതി, പി വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ട്രാക്ക് സെക്രട്ടറി വേണുഗോപാല്‍ മാഷ് സ്വാഗതവും ജനമൈത്രി വളണ്ടിയര്‍ പ്രസാദ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ ജനമൈത്രി വളണ്ടിയര്‍ ഗ്രൂപ്പിന്റെയും, നന്മമരം കാഞ്ഞങ്ങാടിന്റെയും, ലഹരി നിര്‍മാര്‍ജന സമിതിയുടെയും,റെയില്‍വേ പാസഞ്ചര്‍ ഫോറത്തിന്റെയും ഉപഹാരങ്ങള്‍ പ്രദീപന്‍ കോതോളിക്ക് കൈമാറി. ജനമൈത്രി പോലീസുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തി വന്നിട്ടുള്ളത്. അശരണര്‍ ആയ ആളുകളെ പുനരധിവസിപ്പിച്ചും, ലഹരിക്ക് അടിമകളായ ഡി അഡിക്ഷനില്‍ സെന്‍ട്രല്‍ എത്തിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നും, സ്‌കൂളുകളിലും കോളേജുകളിലും പൊതുസമൂഹത്തിലും പ്രഥമശുശ്രൂഷ പരിശീലന ക്ലാസുകള്‍ നല്‍കിയും, ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഒട്ടേറെ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ്. മേല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ജനമൈത്രി പോലീസിന്റെ ഭാഗമായി പ്രദീപന്‍ കോതോളി ചെയ്തു വരികയായിരുന്നു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സിജി രാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘അവസാനത്തെ ഡോസ് ‘ എന്ന ഷോര്‍ട്ട് ഫിലിമും പ്രദര്‍ശിപ്പിച്ചു. നെഹ്‌റു കോളേജിലെയും , ഹോസ്ദുര്‍ഗ് സ്‌കൂളിലെയും, ക്രൈസ്റ്റ് സ്‌കൂളിലെയും കുട്ടികളും, കാഞ്ഞങ്ങാട്ടെ വിവിധ മേഖലയിലെ വ്യക്തികളും പരിപാടിയില്‍ പങ്കെടുത്തു.

 

error: Content is protected !!