local news

കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം തുടങ്ങി

നീലേശ്വരം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്റെ 39-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കാസര്‍കോട് ജില്ലാ സമ്മേളനത്തിന് നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തിലെ പി. പ്രകാശന്‍ നഗറില്‍ തുടക്കമായി.ജില്ല പ്രസിഡന്റ് പതാക ഉയര്‍ത്തി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി.വി. രാഗേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജു കപ്പണക്കാല്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്. അജേഷ് കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും ബോര്‍ഡ് അംഗം ടി. തമ്പാന്‍ ക്ഷേമനിധി വിശദീകരണവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.ആര്‍. രജീഷ് ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ എ.എം. അബ്ദുള്ള വരവ് ചെലവ് കണക്കും സംസ്ഥാന ട്രഷറര്‍ വി.വി. രതീഷ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബി. സുമേഷ് കുമാര്‍, ടി. അനില്‍കുമാര്‍, മധുസൂദനന്‍ നായര്‍, ടി.കെ. പുരുഷോത്തമന്‍, ടി.വി. മണി, ടി.വി. കുമാരന്‍, കൃഷ്ണന്‍ കൊട്ടോടി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി. വിദ്യാധരന്‍ സ്വാഗതവും വി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി നാളെ രാവിലെ 10ന് കോട്ടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായുള്ള പ്രകടനം രാവിലെ ഒമ്പതിന് നീലേശ്വരം തളിയില്‍ ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കും.

 

error: Content is protected !!