നെഹ്‌റുവിനെ തമസ്‌കരിക്കാന്‍ ശ്രമിച്ചാല്‍ ജനമനസ്സില്‍ നിന്ന് മായ്ക്കാനാകില്ല: ഹക്കീം കുന്നില്‍
കാഞ്ഞങ്ങാട്: നെഹ്‌റുവിന്റെ ഓര്‍മ്മകളെയും നെഹ്‌റുവിയന്‍ ആശയങ്ങളെയും തമസ്‌കരിക്കാന്‍ എന്തുതന്നെ ശ്രമിച്ചാലും ജനമനസ്സുകളില്‍ നിന്ന് നെഹ്‌റുവിന്റെ ഓര്‍മ്മകളെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ പറഞ്ഞു. ഇന്ത്യയിലെ സഹകരണ മേഖലയ്ക്ക് ഊടും പാവും നല്‍കിയ നെഹ്‌റുവിന്റെ സേവനങ്ങളെ വിസ്മരിച്ചാല്‍ ഇന്ത്യയുടെ സഹകരണ മേഖല കൈപ്പിടിയില്‍ ഒതുക്കാമെന്ന വ്യാമോഹമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14-ന് ആരംഭിക്കുന്ന സഹകരണ വാരാഘോഷം അഖിലേന്ത്യാതലത്തില്‍ വേണ്ടെന്നു വെക്കാനും നെഹ്‌റുവിനെ തമസ്‌കരിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി കാസര്‍കോട് ജില്ലാ സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സഹകാരികള്‍ കാഞ്ഞങ്ങാട് മുഖ്യ തപാല്‍ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹക്കീം കുന്നില്‍.
സഹകരണ ജനാധിപത്യ വേദി ജില്ലാ കണ്‍വീനര്‍ എം. അസൈനാര്‍ അധ്യക്ഷത വഹിച്ചു.പ്രമുഖ സഹകാരികളും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുമായ പി.വി. സുരേഷ്, വി.ആര്‍. വിദ്യാസാഗര്‍, കെ.വി. സുധാകരന്‍, ധന്യാ സുരേഷ്, നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മഡിയന്‍ ഉണ്ണികൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമേശന്‍ വേളൂര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സിന്ധു, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി.ഇ. ജയന്‍, കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി. ചന്ദ്രശേഖരന്‍, സഹകരണ ജനാധിപത്യ വേദി സംസ്ഥാന കമ്മിറ്റി അംഗം കെ. ശ്രീധരന്‍ തൃക്കരിപ്പൂര്‍, സഹകരണ ജനാധിപത്യ വേദി വെള്ളരിക്കുണ്ട് താലൂക്ക് ചെയര്‍മാന്‍ എം.കെ. മാധവന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

