കാഞ്ഞങ്ങാട്: സ്കൂള്‍ കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ഉച്ച ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില) കാസര്‍കോട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 20സ്കൂളുകളില്‍ നടത്തുന്ന പി. എം. പോഷന്‍ (ഉച്ച ഭക്ഷണ പദ്ധതി) സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായുള്ള സ്കൂള്‍ സഭ അജാനൂര്‍ ഗവ. ഫിഷറീസ് യു. പി. സ്കൂളില്‍ നടന്നു. അജാനൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. വി. രാഘവന് സ്കൂള്‍ സഭ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുമിത. സി. അധ്യക്ഷത വഹിച്ചു. പി. എം. സോഷ്യല്‍ ഓഡിറ്റ് ഫെസിലിറ്റേറ്റര്‍ സതീശന് പരക്കാട്ടില്‍ പദ്ധതി വിശദീകരിച്ചു. സോഷ്യല്‍ ഓഡിറ്റ് ടീം അംഗം ഫാസില ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് പി.ബിന്ദു, പി ടി എ പ്രസിഡന്റ് എം.ജാഫര്‍, പി. ടി. എ. പ്രസിഡന്റ് രമ്യ സുനില്‍, ബേക്കല്‍ ഉപജില്ല നൂണ് മീല്‍ ഓഫീസര്‍ പി. വി.വത്സരാജ്, അജാനൂര്‍ എഫ്. എച്ച് . സി. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അനില്‍ കുമാര്‍, കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബൈജു എസ് റാം, എം. വി. ബൈജു, ഗോപകുമാര്‍ ഓഡിറ്റര്‍മാരായ ജംഷീറ, ഷാഹിദ, ശ്രുതി, സ്കൂള്‍ നൂണ്മീല് ചാര്‍ജ് അദ്ധ്യാപകരായ എം.സൗമ്യ, ടി. കെ.നസിറുദ്ദിന്‍ എന്നിവര്‍ സംസാരിച്ചു.
