കാഞ്ഞങ്ങാട്: മുസ്ലിംലീഗ് ഒരു കാലത്തും മറ്റ് സമുദായങ്ങ ളെ അപകീര്‍ത്തിപ്പെടുത്താത്ത രാഷ്ട്രീയ സംഘടനയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം. കാഞ്ഞങ്ങാട് ഹോട്ടല്‍ ക്ലാസിക്കോ ഓഡിറ്റോറിയത്തില്‍ സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി യേറ്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അ ദ്ദേഹം. വെള്ളാപ്പള്ളിയടക്കമുള്ളവര്‍ മുസ്ലിംലീഗി നെയും മുസ്ലിം സമുദായ ത്തെയും അപകീര്‍ത്തി പ്പെടുത്താന് ശ്രമിച്ച സമയങ്ങളി ലെല്ലാം ലീഗ് സംയമനം പാലിച്ചതായും അ ദ്ദേഹം കൂട്ടി ചേര്‍ത്തു.സി.പി.എം വിശാല സ മ്മേളനം വിളിച്ച് പറയുന്നത് വിനാശകരമായ രാഷ്ട്രീയമാ ണെന്നും പി.എം.എ സലാം വിമര്‍ശിച്ചു. മുസ്ലിംലീഗ് ആള്‍ക്കൂട്ട രാഷ്ട്രീയപാര്‍ട്ടിയല്ല. മറിച്ച് ചിട്ടയായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ്. അതു കൊണ്ട് സംഘടനപരമായ അച്ചടക്കം പാലിക്കല്‍ ലീഗില്‍ നിര്‍ബന്ധം. ലീഗില്‍ നിന്ന് പുറത്ത് പോയവര്‍ക്ക് അറിയാം മുസ്ലിംലീഗിന്റെ വില യെന്നും സലാം കൂട്ടി ചേര്‍ത്തു. ഇന്ത്യയില്‍ ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗെന്നും പി.എം.എ സലാം കൂട്ടി ചേര്‍ത്തു. അങ്ങ നെ നാല് പാര്‍ട്ടി യെ ഇന്ത്യയിലുള്ളു വെന്നും സലാം ഓര്‍മിപ്പിച്ചു. കര്‍ഷകരോട് പറഞ്ഞ മുഴുവന്‍ വാഗ്ദാനങ്ങളും ഈ സര്‍ക്കാര്‍ പാലിക്കു മെന്നും പി.എം.എ സലാം കൂട്ടി ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് കുറു ക്കോളി മൊയ്തീന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗ നൈസിംഗ് സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യേറ്റംഗം ബഷീര്‍ വെള്ളിക്കോത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ.എന്‍.എ ഖാലിദ്, കെ.ഇ.എ ബക്കര്‍, ദു ബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, കെ.എം.സി.സി ദു ബൈ സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടി, സ്വാതന്ത്ര കര്‍ഷക സംഘം ദേശീയ ജന.സെക്രട്ടറി കെ മുഹമ്മദ് കുട്ടി, സംസ്ഥാന ജന.സെക്രട്ടറി കളത്തില്‍ അബ്ദുല്ല എക്സ് എം.എല്‍.എ, സ്വാതന്ത്ര കര്‍ഷക സംഘം വനിത വിഭാഗം പ്രസിഡന്റ് റോഷിനി ഖാലിദ്, ജന.സെക്രട്ടറി സെറീന മുഹമ്മദലി,ട്രഷറര്‍ സഫിയ എന്നിവര്‍ പ്രസംഗിച്ചു. സ്വാതന്ത്ര കര്‍ഷക സംഘം സംസ്ഥാന ട്രഷറര്‍ കെ.കെ അബ്ദുറഹ്മാന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
