പൊതുഗതാഗത സംരക്ഷണ റാലി : ജില്ലാതല പ്രചരണ ജാഥ പൊതുയോഗം നടന്നു; കാഞ്ഞങ്ങാട് ഡിപ്പോയില്‍ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി.പി. പി. മുസ്തഫ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:പുതിയ ബസുകളും ഷെഡ്യൂളുകളും ആരംഭിച്ച് പ്രിയദര്‍ശിനി യാത്ര ദുരിതം പരിഹരിക്കുക, ജീവനക്കാരുടെ അമിതാധ്വാനഭാരം പരിഹരിക്കുക
കെ. എസ്.ആര്‍.ടി സിക്ക് അര്‍ഹമായ സാമ്പത്തീക സഹായം ഉറപ്പുവരുത്തുക,
വെറ്റ്‌ലീസ് അടിസ്ഥാനത്തില്‍ സ്വകാര്യ ബന്ധുകള്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനം പിന്‍വലിക്കുക,
സ്വകാര്യ വല്‍ക്കരണ നയം ഉപേക്ഷിക്കുക,
പൊതുഗതാഗതം സംരക്ഷിക്കുക
തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി കെ. എസ്. ആര്‍. ടി ഇ.എ (സി.ഐ.ടി.യു)നടത്തുന്ന ജില്ലാതല പ്രചരണ ജാഥ പൊതുയോഗം കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്നു.യാതൊരു പഠനവും മുന്നൊരുക്കവുമില്ലാതെ പ്രഖ്യാപിച്ച പ്രിയദര്‍ശിനി പദ്ധതി ജീവനക്കാര്‍ക്ക് അമിത ജോലിഭാരവും ഒപ്പം യാത്രാക്ലേശവും സൃഷ്ടിച്ചിരിക്കയാണെന്നും മാത്രമല്ല ഇത് മൂലം ഉണ്ടായ സാമ്പത്തിക ആഘാതം താമസിയാതെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും എന്ന ആശങ്കയും സംഘടന പങ്കുവെക്കുന്നു.ഇതിലൂടെ വന്ന് ചേരുന്ന സാമ്പത്തീക ആഘാതം പൂര്‍ണ്ണമായും സര്‍ക്കാര്‍ പരിഹരിക്കുമെന്ന ഉറപ്പ് നല്‍കണമെന്നും
ഒപ്പം വെറ്റ്‌ലീസ് അടിസ്ഥാനത്തില്‍ സ്വര്യ ബസുകള്‍ കെ.എസ്.ആര്‍.ടി.സി എടുത്തോടിക്കാനുള്ള നീക്കവും ശാസ്ത്രീയ പഠനമോ മുന്നൊരുക്കങ്ങളോ ഇല്ലാതെയുള്ള സൗജന്യ പ്രഖ്യാപനങ്ങളും സ്ഥാപനത്തിലെ എല്ലാ പ്രതിസന്ധികളോടൊപ്പം ജീവനക്കാരുടെ ക്ഷേമവും കൂടി കണ്ടുകൊണ്ടായിരിക്കണമെന്നും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി കൊണ്ട് പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തി കൊണ്ടാകണമെന്നും സംഘടന പറയുന്നു
ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെപ്തംബര്‍ 22 ന് തിരുവനന്തപുരത്ത് നടത്തുന്ന പൊതുഗതാഗത സംരക്ഷണ റാലി യുടെ മുന്നോടിയായാണ് പ്രചരണ ജാഥ പൊതുയോഗം സംഘടിപ്പിച്ചത്.സി.ഐ. ടി.യു ജില്ലാ പ്രസിഡന്റ് ഡോ.വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
സി. ഐ. ടി. യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു.
കെ. എസ്. ആര്‍. ടി. ഇ. ഏ.ഓര്‍ഗനൈസിംഗ് സെക്രട്ടറി രശ്മി നാരായണ്‍, ഓഡിറ്റ് കമ്മറ്റി കണ്‍വീനര്‍ എം.ലക്ഷ്മണന്‍, ജില്ല പ്രസിഡന്റ് സി. ബാലകൃഷ്ണന്‍, എന്‍. ഗോപി എന്നിവര്‍ സംസാരിച്ചു.
ജില്ല സെക്രട്ടറി എം.സന്തോഷ് സ്വാഗതവും കെ.പ്രകാശന്‍ നന്ദിയും പറഞ്ഞു

 

error: Content is protected !!