കാഞ്ഞങ്ങാട്: ആത്മീയ വിദ്യാഭാസത്തിനായി സമയം മാറ്റി വെയ്ക്കാന്‍ കുടുംബങ്ങള്‍ ശ്രമിക്കണമെന്ന്
ഭഗവത് ഗീതയുടെ ഒരു ഖണ്ഡിക എങ്കിലും ഒരു ദിവസം നമ്മുടെ കുട്ടികളുടെപഠിപ്പിക്കണമെന്ന്
ഇതിലൂടെ സത്സംഗം വീടായി ഓരോ വീടും മാറണമെന്നും നല്ല വാക്കും നല്ല പ്രവര്‍ത്തിയും മറ്റുള്ളവര്‍
പ്രയോജനം ലഭിക്കണമെന്ന് അവധൂതാശ്രമം ഗുഹാക്ഷേത്ര മഠാധിപതി സാധു വിനോദ് ജി.
സാര്‍വ്വജനിക ഗണേശോത്സവ ട്രസ്റ്റിന്റെയും പുതിയകോട്ട ശ്രീരാജേശ്വരി മഠത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പുതിയകോട്ട രാജേശ്വരിമഠത്തില്‍ സാര്‍വ്വജനിക ഗണേശോത്സവം നടന്ന സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.രാജന്‍ അധ്യക്ഷനായി. നീലാങ്കര കുതിരക്കാളി അമ്മ ദേവസ്ഥാനത്തിലെ കര്‍മ്മി ടി. വി.നാരായണന്‍, രാമന്‍ കൊടക്കാരന്‍, പ്രകാശന്‍ കൂട്ടായി , മനോജ്കൂട്ടായി ,കേരള ബുക്ക് ഓഫ് റെക്കോര്‍ഡ് ടാലന്റ് ഐക്കണ്‍ ഹോള്‍ഡര്‍ പുരസ്‌കാരം നേടി ബാബു കോട്ടപ്പാറ എന്നിവരെ ആദരിച്ചു. രക്ഷാധികാരി കെ. കുഞ്ഞി രാമന്‍, പാട്ടത്തില്‍ നാരായണ സ്വാമി, ഗണേശോല്‍സവ മുഖ്യകാര്യദര്‍ശി കെ.പി. ജയരാജന്‍, പ്രസാദ് എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര നടന്ന മഹാഗണപതി ഹോമം, പൂര്‍ണ്ണാഹൂതി ചടങ്ങുകള്‍ക്ക്
മാടമന ഇല്ലത്ത് രാധാകൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം നല്‍കി. ഭക്തിഗാനസുധ , ഭജന്‍സും നടന്നു.
തുടര്‍ന്ന് വാദ്യഘോഷ ങ്ങളുടെയും മുത്തുക്കുടകളുടെയും കൈകൊട്ടിക്കളിയുടെയും അകമ്പടിയോടുകൂടി നിമഞ്ജന ഘോഷയാത്ര കോട്ടക്കടവ് മുത്തപ്പന്‍ മഠപ്പുരക്ക് സമീപമുള്ള അരയിപ്പുഴയില്‍ ഗണേശ വിഗ്രഹ നിമഞ്ജനം ചെയ്തു.
