ആശുപത്രിയില്‍ കയറി വനിതാ ഡോക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസ്; രണ്ട് പ്രതികളെ ചോദ്യം ചെയ്തു

കാഞ്ഞങ്ങാട്: ആശുപത്രിയില്‍ കയറി വനിതാ ഡോക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പോലീസ് ചോദ്യം ചെയ്തു. കുണിയ സ്വദേശി ഷംസീര്‍ (32), ആദിത്യന്‍ (18) എന്നിവരെയാണ് ഹോസ്ദുര്‍ഗ് പോലീസ് ചോദ്യം ചെയ്തത്. ഓഗസ്റ്റ് 16നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റി ആശുപത്രിയിലെ ഡോക്ടര്‍ ജസീലയെ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആശുപത്രിക്കെതിരെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. ഡോക്ടറുടെ പരാതിയില്‍ കേസെടുത്താണ് പോലീസ് നടപടി സ്വീകരിച്ചത്. വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച ഷംസീറിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണില്‍ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തതിനാല്‍ വിദഗ്ധ പരിശോധനയ്ക്കായി സൈബര്‍ സെല്ലിലേക്ക് അയക്കും.

 

error: Content is protected !!