അടോട്ട് വനദുര്‍ഗാ ക്ഷേത്ര പുനര്‍നിര്‍മ്മാണ കമ്മിറ്റി യോഗം നടന്നു;  അടോട്ട് വനദുര്‍ഗ്ഗാ ക്ഷേത്ര പുനര്‍നിര്‍മ്മാണ കമ്മിറ്റി യോഗം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ എടമന ഈശ്വരന്‍ തന്ത്രി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അടോട്ട് വനദുര്‍ഗാ ക്ഷേത്ര പുനര്‍നിര്‍മ്മാണ കമ്മിറ്റി യോഗം നടന്നു . ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ എടമന ഈശ്വരന്‍ തന്ത്രി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കുന്നത്ത് നാരായണന്‍ അധ്യക്ഷനായി. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി മുഖ്യാതിഥിയായി. കെ.വേണുഗോപാലന്‍ നമ്പ്യാര്‍, എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെവീസ് ബാലകൃഷ്ണന്‍, കൊപ്പല്‍ ചന്ദ്രശേഖരന്‍ , പി ദിവാകരന്‍ നായര്‍,
വെള്ളിക്കുന്നത്ത് ഭഗവതി കാവ് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, അടോട്ട് പഴയ സ്ഥാനം സെക്രട്ടറി എം.വി നാരായണന്‍, പുതിയ സ്ഥാനം സെക്രട്ടറി കുഞ്ഞികണ്ണന്‍ കേളോത്ത്, സി.പി. ഉണ്ണികൃഷ്ണന്‍, രാമകൃഷ്ണന്‍ ആയമ്പാറ , എ തമ്പാന്‍, പി നാരായണന്‍ കുട്ടി നായര്‍, അശോക് നമ്പ്യാര്‍, കുഞ്ഞി കേളു നമ്പ്യാര്‍,തുടങ്ങിയവര്‍ സംസാരിച്ചു,സെക്രട്ടറി പി. മോഹന്‍ദാസ് സ്വാഗതവും ക്ഷേത്രം ഖജാന്‍ജി വി. രാമചന്ദ്രന്‍ വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു പുനര്‍നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളായി.
ഗോകുലം ഗോപാലന്‍
(ചെയര്‍മാന്‍),
പി. ബാലകൃഷ്ണന്‍
(വര്‍ക്കിംഗ് ചെയര്‍മാന്‍),
കെവീസ് ബാലകൃഷ്ണന്‍
(വൈസ് ചെയര്‍മാന്‍),
കെ. ആര്‍ ബല്‍രാജ്
(ജനറല്‍ കണ്‍വീനര്‍),
വി. മുരളീധരന്‍
വി.ആര്‍.വിശാഖ്
(കണ്‍വീനര്‍മാര്‍),
രാമകൃഷ്ണന്‍ ആയമ്പാറ
(ഖജാന്‍ജി),
പി. നാരായണന്‍ കുട്ടി നായര്‍
(ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍),
ഐശ്വര്യ കുമാരന്‍
(കണ്‍വീനര്‍)
എന്നിവരെ തെരെഞ്ഞെടുത്തു.

 

error: Content is protected !!